വെബ് ഡെസ്ക്
ചര്‍മത്തിന്റെ നിറം മങ്ങിയതായി തോന്നുണ്ടോ? മുഖക്കുരു, സ്‌ട്രേച് മാര്‍ക്ക്, ചുളിവ്, പുള്ളികള്‍, പാടുകള്‍ എന്നിവയെ എല്ലാം അകറ്റി മനോഹരമായ ഒരു ചര്‍മമാണ് ആവശ്യമെങ്കില്‍ ഐപിഎല്‍ അഥവാ ഫോട്ടോഫേഷ്യല്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്
ചര്‍മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഒരു ചര്‍മ ചികിത്സയാണ് ഇന്റന്‍സീവ് പള്‍സ് ലൈറ്റ് (ഐപിഎല്‍) അഥവാ ഫോട്ടോഫേഷ്യല്‍
സൂര്യ താപം മൂലമുണ്ടാകുന്ന ചിലചര്‍മപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഇതിന് സാധിക്കും
പ്രകാശം ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സയാണ് ഫോട്ടോ ഫേഷ്യല്‍. ഒന്നില്‍ കൂടുല്‍ ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഫോട്ടോ ഫേഷ്യല്‍. എന്നാല്‍ ഡര്‍മറ്റോളജിസ്റ്റിനെ കണ്ട് അംഗീകൃതമായ ക്ലിനിക്കുകളിലോ ആശുപത്രികളിലോ വേണം ഇത് ചെയ്യാന്‍
ഐപിഎല്‍ എന്തിനെല്ലാമുള്ള പരിഹാരമാണ്?
നിറം മങ്ങിയ പര്‍മം, മുഖക്കുരു, ജന്മനാഉള്ള പാടുകള്‍, ചര്‍മത്തിലെ പുള്ളികളും ചുളിവുകള്‍, പ്രായമാകുന്നത് മൂലമുണ്ടാകുന്ന പുള്ളികള്‍, മുറിവുകള്‍ മൂലമുണ്ടാകുന്ന പാടുകള്‍, ഹോര്‍മോണ്‍ മാറ്റം മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍, സ്‌ട്രെച്ച് മാര്‍ക്കുകള്‍
ആരെല്ലാം ഫോട്ടോ ഫേഷ്യല്‍ ചെയ്ത് കൂടാ?
ഗര്‍ഭിണികള്‍, ചര്‍മ രോഗങ്ങള്‍ ഉള്ളവര്‍, മറ്റെന്തെങ്കിലും രോഗാവസ്ഥയ്ക്ക് മരുന്നു കഴിക്കുന്നവര്‍ ഡോക്ടറിന്റെ നിര്‍ദ്ദേശം തേടിയതിന് മാത്രമെ ഐപിഎല്‍ ചെയ്യാന്‍ പാടുകയുള്ളു
കൂടാതെ, ഒരാളുടേത് പ്രാകശത്തോട് സംവേദന ക്ഷമത കുറവുള്ള ചര്‍മം, മുറിവുകള്‍ മൂലമുള്ള പാടുകള്‍ ഒരുപാട് ഉള്ളത്, കീലോയിഡ്, ചര്‍മാര്‍ബുദം എന്നിവയുളളവര്‍ ഫോട്ടോഫേഷ്യല്‍ ഒഴിവാക്കുന്നതാണ് നല്ലത്
കൂടാതെ വളരെ ഇരുണ്ട നിറമാണെങ്കിലും ഫോട്ടോഫേഷ്യല്‍ മൂലം ഉപകാരം ഉണ്ടായെന്ന് വരില്ല. ഇരുനിറത്തിലോ വെളുത്തതോ ആയ ചര്‍മക്കാര്‍ക്ക് ഫോട്ടോ ഫേഷ്യല്‍ മൂലം കൂടുതല്‍ ഗുണം ലഭിക്കുക. എന്നാല്‍ ഐപിഎല്‍ ചെയ്യുന്നതിന് മുമ്പായി ഡര്‍മറ്റോളജിസ്റ്റിനോട് അതിന്റെ ദോഷങ്ങളും ചോദിച്ചറിയേണ്ടതായുണ്ട്