വെബ് ഡെസ്ക്
ഗുണവും മണവും ഒത്തുച്ചര്‍ന്ന ഔഷധമാണ് ചന്ദനം. ചന്ദനത്തിലെ എണ്ണമറ്റ ഗുണങ്ങള്‍ കാരണം കാലങ്ങളായി ചര്‍മസംരക്ഷണത്തിന് ഇവ ഉപയോഗിച്ച് പോരുന്നു
ആന്റിസെപ്റ്റിക് ഗുണങ്ങളടങ്ങിയ ചന്ദനത്തിന്റെ ഉപയോഗം ചര്‍മത്തില്‍ ബാക്ടീരിയകള്‍ വളരുന്നത് ഇല്ലാതാക്കുന്നു. മുഖക്കുരുവിനും വ്രണങ്ങളുടെ ചികിത്സക്കും ചന്ദനം പ്രധാനമായും ഉപയോഗിക്കുന്നു
ചര്‍മത്തിലുണ്ടാകുന്ന മുറിവുകള്‍, കറുത്ത പാടുകള്‍ തുടങ്ങിയവ ഇല്ലാതാക്കി സൗന്ദര്യം വര്‍ധിപ്പാക്കാനും ചന്ദനം സഹായിക്കുന്നു.
ചന്ദനം ആന്റിഓക്‌സിന്റെ കലവറയാണ്. ഇത് ചര്‍മത്തിന്റെ കോശങ്ങളുടെ ഘടനയും ഇലാസ്തികതയും നിലനിര്‍ത്താന്‍ സഹായിക്കും. ചുളിവ് വരുന്നത് തടയാനും ചന്ദനം സഹായിക്കുന്നു
ചന്ദനത്തിന്റെ എണ്ണ ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയും വരള്‍ച്ച കുറച്ച് ഇലാസ്തികത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വെയില്‍ കൊണ്ടേല്‍ക്കുന്ന ടാന്‍ ഇല്ലാതാക്കുന്നു. സൂര്യരശ്മികളുടെ അമിതമായ എക്‌സ്‌പോഷര്‍ മൂലമുണ്ടാക്കുന്ന പൊളളല്‍ കുറയ്ക്കാനും ചന്ദനം സഹായിക്കുന്നു
സെബം ഉല്‍പ്പാദനത്തിന്റെ നിയന്ത്രണത്തിനും ചന്ദനം നല്ലതാണ്. ഇത് ചര്‍മത്തെ പരിപോഷിപ്പിച്ച് സുഷിരങ്ങളില്‍ വളരെയധികം എണ്ണ ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും തടയുന്നു
എണ്ണ കൂടാതെ പൊടിയുടെയും പേസ്റ്റിന്റെയും രൂപത്തിലും ചന്ദനം ചര്‍മത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വിപണിയില്‍ സുലഭമാണ്