വെബ് ഡെസ്ക്
വളരെ പ്രചാരമുള്ള ഒരു സൗന്ദര്യ ചികിത്സാ രീതിയാണ് കെമിക്കൽ പീലിങ്. എന്നാൽ ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ ഇത് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കും
എന്താണ് കെമിക്കൽ പീലിങ്
പഴങ്ങളുടെ സത്ത് ഉപയോഗിച്ചുള്ള ചർമ ചകിത്സാ രീതിയാണ് കെമിക്കൽ പീലിങ്
എന്ത് സംഭവിക്കുന്നു
ചർമത്തിനടിയിലെ ഡെഡ് സ്കിൻ പാളികൾ എടുത്തുകളയുകയാണ് പീലിങ്ങിലൂടെ ചെയ്യുന്നത്.
ഗുണങ്ങൾ എന്തെല്ലാം
മുഖത്തെ കുരുക്കൾ, പാടുകൾ, കരിമംഗല്യം എന്നിവ മാറ്റുവാനും നിറം വർധിപ്പിക്കുവാനും ഏറെ അനുയോജ്യമാണ് കെമിക്കൽ പീലിങ്.
പലതരം പീലുകൾ
സൂപ്പർഫിഷ്യൽ അഥവാ ലൈറ്റ് , മീഡിയം, ഡീപ് എന്നിങ്ങനെ മൂന്നുതരം പീലുകളുണ്ട്. ഇതിൽ ലൈറ്റ് പീലാണ് സാധാരണയായി ചെയ്യുന്നത്.
മുൻകരുതൽ ആവശ്യം
പീൽ ചെയ്യുന്നതിന് രണ്ടാഴ്ച മുൻപ് ക്രീമുകൾ ഉപയോഗിച്ച് ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കണം.
സ്വയം ചെയ്യരുത്
വിദഗ്ധരുടെ സഹായമില്ലാതെ സ്വയം പീൽ ചെയ്യാൻ ശ്രമിക്കുന്നത് പൊള്ളലും മറ്റു ചർമ പ്രശ്നങ്ങളും ഉണ്ടാക്കും
പീലിങ്ങിന് ശേഷം
പീലിങ് കഴിഞ്ഞു വെയിലത്തു പോകുമ്പോൾ ആന്റി ഗ്ലെയർ പ്രൊട്ടക്ഷൻ ക്രീമുകളോ, ഹയർ എസ് പി എഫ് പ്രൊട്ടക്ഷൻ ക്രീമുകളോ ഉപയോഗിക്കണം.
നിസ്സാരമായി കാണരുത്
പീലിങ്ങിന് ശേഷം മുഖത്തു ചുവന്ന പാടുകളോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
ക്ഷമ ആവശ്യം
ഏതു തരം പീൽ എന്നതിന്റെ അടിസ്ഥാനത്തിലാണ് പീലിങ്ങിന്റെ ഫലം. ചില പീലുകൾ ആറ് മാസത്തോളം തുടർച്ചയായി ചെയ്യേണ്ടി വരും.