ചുളിവുകൾ മാറ്റണ്ടേ? ചർമം ചെറുപ്പമാക്കാം

വെബ് ഡെസ്ക്

പ്രായമാകുമ്പോള്‍ ചർമത്തിൽ ചുളിവുകൾ വീഴുന്നത് സാധാരണമാണ്. മറ്റ് ചില കാരണങ്ങൾ കൊണ്ടും ചർമത്തിൽ ചുളിവുകളുണ്ടാകാം. ഇതില്‍ ആളുകൾക്കിടയിൽ ചില മിഥ്യാധാരണകളുണ്ട്.

പ്രായമായവർക്ക് മാത്രമോ ചുളിവുകള്‍?

ഏത് പ്രായക്കാർക്കും ചുളിവുകൾ വരാം. ജീവിത ശൈലി, ജനിതകപരമായ പ്രത്യേകതകൾ എന്നിവ ഇതിന് കാരണമാകാം

സ്ത്രീകൾക്കോ ചുളിവുകൾ കൂടുതൽ?

ചുളിവുകൾ ഏത് ലിംഗക്കാർക്കും വരാം. ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ചുളിവുകൾ സംഭവിക്കുക

മുഖഭാവം കൊണ്ടാണോ ചുളിവുകൾ വരുന്നത് ?

പല രീതിയിൽ മുഖഭാവമുണ്ടായിരിക്കുന്നതിനാലും നെറ്റി ചുളിക്കുന്നതിലൂടെയുമൊക്കെയാണ് ചുളിവുകൾ ഉണ്ടാകുന്നതെന്നൊരു ധാരണയുണ്ട്. എന്നാൽ ഇതൊക്കെ ഒരു ഘടകം ആണെങ്കിലും ജീവിത ശൈലിയും ഉപയോഗിക്കുന്ന വസ്തുക്കളും കാരണമാണ് ചുളിവുകൾ സംഭവിക്കുക

ക്രീമുകൾ വഴി ചുളിവുകൾ അകറ്റാമോ?

മോയ്സ്ചറൈസർ, സെറം പോലെയുള്ള ഉത്പന്നങ്ങൾക്ക് ചുളിവുകൾ നീക്കം ചെയ്യാൻ കുറച്ചൊക്കെ സാധിക്കുമെങ്കിലും പൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ല.

milan2099

ചുളിവുകൾ മാറ്റാൻ സാധിക്കില്ലേ?

പൂർണമായും മാറ്റാൻ സാധിക്കില്ലെങ്കിലും ബോട്ടോക്സ്, ഡെർമൽ ഫില്ലറുകൾ, ലേസർ തെറാപ്പി, കോസ്മെറ്റിക് സർജറി തുടങ്ങിയ എന്നിവയിലൂടെ ചുളിവുകളുടെ വലിപ്പം കുറയ്ക്കാനും അവയുടെ രൂപം മാറ്റാനും സാധിക്കും

സൂര്യാഘാതം

അമിത സൂര്യപ്രകാശവും അൾട്രാവയലറ്റ് രശ്മികളും ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ ഫൈബറുകൾ എന്നിവയെ നശിപ്പിക്കുന്നു. ഇത് ചുളിവുകൾ ഉണ്ടാകാൻ കാരണമാകുന്നു

ഉറക്കമില്ലായ്മ

തലയിണയിൽ മുഖമമർത്തി ഉറങ്ങുന്നത് മുഖത്ത് ചുളിവുകൾ ഉണ്ടാകാനിടയാക്കും. ഇത് ഭാവിയിൽ ചുളിവുകളായി വികസിക്കും

പുകവലി

പുകവലി ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ എന്നിവയെ ഇല്ലാതാക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് പെട്ടെന്ന് ചുളിവുകൾ സംഭവിക്കുന്നു

മാനസിക സമ്മർദം

സമ്മർദം ചർമത്തിലെ കൊളാജനെ ഇല്ലാതാക്കുന്ന കോർട്ടിസോൾ എന്ന ഹോർമോൺ ഉത്പാദനം കൂട്ടുന്നു. ഇത് ചർമം വേഗം പ്രായമാകാൻ കാരണമാകുന്നു