മുഖത്തെ കരുവാളിപ്പിനും പാടുകള്‍ക്കും പരിഹാരം; ചില ടിപ്‌സുകള്‍

വെബ് ഡെസ്ക്

കരുവാളിപ്പും പാടുകളും ഇല്ലാതെ ഫ്രഷായി മുഖത്തെ പരിപാലിക്കാം. ലളിതമായ ചില വഴികളുണ്ട്

ഒരു ടീസ്പൂണ്‍ വീതം ആല്‍മണ്ട് ഓയില്‍, പാല്‍, നാരങ്ങാനീര് എന്നിവയുടെ മിശ്രിതം മുഖകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു

കഴുകി വൃത്തിയാക്കിയ മുഖത്ത് ആല്‍മണ്ട് ഓയില്‍, പാല്‍, നാരങ്ങാനീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിച്ച ശേഷം തേച്ചുപിടിപ്പിക്കാം

25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകുക

രണ്ടു സ്പൂണ്‍ തൈര്, രണ്ടു സ്പൂണ്‍ തേന്‍ എന്നിവ എടുത്തു നന്നായി സംയോചിപ്പിച്ചു മുഖത്തു പുരട്ടുക

unknown

രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍ പൊടി രണ്ട് ടേബിള്‍സ്പൂണ്‍ പാല്‍, രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക