തിളങ്ങുന്ന ഗ്ലാസ് സ്കിൻ സ്വന്തമാക്കാം; ചില നുറുങ്ങുവിദ്യകൾ ഇതാ

വെബ് ഡെസ്ക്

ആരോഗ്യമുള്ള തിളങ്ങുന്ന ചർമം എല്ലാവരുടെയും സ്വപ്‍നമാണ്. വീട്ടിൽ തന്നെ അനായാസം ചെയ്യാവുന്ന ചർമ സംരക്ഷണ മാർഗങ്ങൾ തിളക്കമുള്ള ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കും. ചില നുറുങ്ങുവിദ്യകൾ ഇതാ

ഗ്രീൻ ടീ: ആന്റിഓക്‌സിഡന്റുകൾ കൊണ്ട് സമ്പുഷ്ടമായ ഗ്രീൻ ടീ മലിനീകരണം, സൂര്യപ്രകാശം വായുവിലെ രാസവസ്തുക്കളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഭൂതല ഓസോൺ തുടങ്ങിയ പാരിസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്നും അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്നും നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുന്നു.

മഞ്ഞൾ മാസ്ക് : ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ള മഞ്ഞൾ ചർമത്തിന് തിളക്കം നൽകാൻ സഹായിക്കും. തേൻ, യോഗർട്ട് അൽപ്പം മഞ്ഞൾ എന്നിവ ചേർത്ത് പ്രതിവാരം ഫേസ്‌മാസ്ക്ക് തയാറാക്കാം.

തേൻ : നാരങ്ങാനീരും തേനും കലർന്ന മിശ്രിതം മുഖത്ത് പുരട്ടാം. തേൻ നിങ്ങളുടെ ചർമത്തെ ഈർപ്പമുള്ളതാക്കുന്നു. നാരങ്ങാ ഇത് പ്രക്രിയയെ പിന്തുണക്കുന്നു.

റോസ് വാട്ടർ : റോസ് എസ്സൻസ് ഒരു പ്രകൃതിദത്ത ടോണർ ആയി പ്രവർത്തിക്കുന്നു. അത് ചർമത്തിന്റെ പിഎച്ച് അളവ് നിയന്തിക്കാൻ സഹായിക്കുകയും അതിനെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു.

മഞ്ഞളും ചന്ദനവും : ധാരളം ചർമസംരക്ഷണ ഗുണങ്ങൾക്ക് പേരുകേട്ടതാണ് മഞ്ഞളും ചന്ദനവും.

കറ്റാർ വാഴ : കറ്റാർവാഴയിൽ ഉണ്ടാകുന്ന ഉണ്ടാകുന്ന പുതിയ ജെൽ മുഖത്ത് നേരിട്ട് പുരട്ടുക. കറ്റാർവാഴ ചർമത്തെ സുഖപ്പെടുത്തുകയും ജലാംശം നൽകുകയും ചെയ്യും.

യോഗർട്ട്, തേൻ മാസ്ക് : ചർമ സംരക്ഷണ ഗുണങ്ങൾ കാരണം ഏറെ ജനപ്രീതി ലഭിച്ച ഒന്നാണ് യോഗർട്ട്, തേൻ ഫേസ്മാസ്ക്.