പുരുഷന്മാരെ, എണ്ണ മയമുള്ള തലയോട്ടിയാണോ നിങ്ങളുടെ പ്രശ്നം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ

വെബ് ഡെസ്ക്

വേനൽക്കാലത്ത് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് തലയോട്ടിയിൽ അഴുക്ക് പറ്റിപ്പിടിക്കുന്നത്. ഒപ്പം വിയർപ്പും പൊടിയും എണ്ണമയവും കൂടിയാകുമ്പോൾ അഴുക്ക് ഇരട്ടി ആകും. എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ അഴുക്കിനെ ഒരു പരിധി വരെ തടയാം.

മുടി പതിവായി കഴുകുക

എണ്ണമയമുള്ള തലയോട്ടിയാണെങ്കിൽ പതിവായി മുടി കഴുകേണ്ടത് അത്യാവശ്യമാണ്. ഇതുവഴി തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് ഒരു പരിധി വരെ കളയാൻ സാധിക്കും.

ചൂടുവെള്ളം ഒഴിവാക്കുക

ചൂടുവെള്ളം തലയോട്ടിയിലെ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. ഇതുവഴി എണ്ണ ഉത്പാദനം വർധിക്കുന്നു. അതിനാൽ അധിക എണ്ണ അടിഞ്ഞുകൂടുന്നത് തടയാൻ ചൂടുവെള്ളം ഒഴിവാക്കുക

ലൈറ്റ് കണ്ടീഷണർ ഉപയോഗിക്കുക

തലമുടി മോയ്സ്ചറൈസ്ഡായി ഇരിക്കാൻ കണ്ടീഷനർ ഉപയോഗിക്കണം. എണ്ണയില്ലാത്ത കണ്ടീഷണർ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. എന്നാൽ, തലയോട്ടി ഒഴിവാക്കി മുടിയിൽ മാത്രമേ കണ്ടീഷനർ ഉപയോഗിക്കാൻ പാടുള്ളൂ.

സ്‌റ്റൈലിംഗ് ഉത്പന്നങ്ങൾ അമിതമാകരുത്

ജെൽ, സുഗന്ധമുള്ള എണ്ണകൾ തുടങ്ങിയ സ്റ്റൈലിംഗ് ഉത്പന്നങ്ങൾ എണ്ണമയമുള്ള തലയോട്ടിക്ക് കാരണമാകും. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഉപയോഗിക്കുകയാണെങ്കിൽ തന്നെ എണ്ണയില്ലാത്തവ തിരഞ്ഞെടുക്കുക.

തലയോട്ടിയിൽ പിടിക്കുന്നത് ഒഴിവാക്കുക

കൈകൾ കൊണ്ട് തലയിൽ തൊടുന്നത് കയ്യിലെ അഴുക്ക് തലയോട്ടിയിൽ പടരുന്നതിന് കാരണമാകും. അതുകൊണ്ട് തലയിൽ കൈ തൊടുന്നതൊഴിവാക്കുക.

ഡ്രൈ ഷാംപൂ ഉപയോഗിക്കുക

എണ്ണമയമുള്ള തലയോട്ടിയിൽ ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടിയെ അഴുക്കിൽ നിന്ന് സംരക്ഷിക്കുന്നു. തലയോട്ടിയിൽ നിന്ന് എണ്ണ വലിച്ചെടുക്കാനും, വൃത്തിയായി സംരക്ഷിക്കാനും ഷാംപൂ വളരെ നല്ലതാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക

തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിനാൽ പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ആഹാരം ധാരാളമായി കഴിക്കുക. കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ അമിതമായ അളവിൽ കഴിക്കുന്നത് ഒഴിവാക്കുക.