വെബ് ഡെസ്ക്
ചർമത്തിന്റെ സ്വഭാവം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. വരണ്ടതോ എണ്ണമയമുള്ളതാണോ, അതോ രണ്ടുംചേര്‍ന്നതാണോ (കോമ്പിനേഷന്‍ സ്‌കിന്‍) എന്ന് തിരിച്ചറിയണം. സ്കിൻ അണ്ടർ ടോൺ ഏതെന്നും മനസിലാക്കണം
കൂള്‍, വാം, ന്യൂട്രെല്‍ എന്നിങ്ങനെയാണ് അണ്ടര്‍ ടോണുകള്‍. ചര്‍മത്തിന്റെ ശരിയായ നിറം തിരിച്ചറിഞ്ഞാല്‍ മാത്രമെ അനുയോജ്യമായ ഫൗണ്ടേഷന്‍ കണ്ടെത്താനാകൂ
പലരും ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുന്നത് കൈയിൽ ടെസ്റ്റ് ചെയ്താകും. കൈയിലേയും മുഖത്തേയും ടോൺ വ്യത്യസ്തമാണെന്ന് മനസിലാക്കാതെയാണിത്
ഫൗണ്ടേഷന്‍ ആദ്യമായി പുരട്ടി നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് ലൈറ്റിങ്. ഓരോതരം ബള്‍ബുകളും വ്യത്യസ്ത വെളിച്ചമാണ് നല്‍കുക. പുറത്തെ സൂര്യപ്രകാശത്തിന്റെ വെളിച്ചവുമായി സാമ്യമുള്ള ലൈറ്റിങ്ങിൽ നിന്നുവേണം പരീക്ഷിക്കാൻ
ആദ്യം എത്രത്തോളം കവറേജ് ആവശ്യമാണെന്ന് തിരിച്ചറിയുക. മുഖത്ത് പാടുകളോ നിറവ്യത്യാസമോ ഉണ്ടെങ്കിൽ കവറേജ് വ്യത്യസ്തമായിരിക്കും
മുഖത്ത് കുരുക്കളോ പാടുകളോ ടാനോ ഉണ്ടെങ്കിൽ കട്ടി കൂടിയതും പിഗ്മെന്റഡുമായ ഫൗണ്ടേഷനാണ് നിങ്ങള്‍ക്ക് ആവശ്യം. ഇതാണ് ഫുൾ കവറേജ് ഫൗണ്ടേഷൻ
ദിവസവും ഉപയോഗിക്കാവുന്ന ഫൗണ്ടേഷനാണ് വേണ്ടതെങ്കില്‍ ലൈറ്റ് / ഷീര്‍ കവറേജ് തിരഞ്ഞെടുക്കാം. ഇവയ്ക്ക് പാടുകളും കുരുക്കളും മറയ്ക്കാനാകില്ല