കൈകള്‍ മൃദുവാകണോ? ഈ ടിപ്സ് ഉപയോഗപ്പെടും

വെബ് ഡെസ്ക്

കഠിനമായ ജോലികള്‍ ചെയ്യുന്നതും ചില രാസവസ്തുക്കളുടെ സമ്പർക്കവും നമ്മുടെ കൈകളുടെ മൃദുത്വം നഷ്ടപ്പെടുത്തും

ചര്‍മ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് നമ്മുടെ കൈകാലുകളുടെ സംരക്ഷണവും. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കൈകളെ മൃദുവും ഭംഗിയുള്ളതുമാക്കി നിലനിര്‍ത്താനാകും

അര ടീസ്പൂണ്‍ ഒലീവ് ഓയിലിലേക്ക് ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ് തയ്യാറാക്കുക. ഇത് കൈയുടെ ഉള്‍ഭാഗത്തും പുറകിലും നന്നായി തേച്ച് കൊടുക്കാം. 10 മിനിറ്റ് വച്ചതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം

നാരങ്ങാ നീരും പഞ്ചസാരയും ഒരേ അളവില്‍ യോജിപ്പിക്കുക. ശേഷം അല്പസമയം കൈകള്‍ നന്നായി സ്‌ക്രബ് ചെയ്യുക. നാരങ്ങാ നീരില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ -സി കൈകളെ കൂടുതല്‍ മൃദുവാക്കും

ഏത് ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കറ്റാര്‍ വാഴയ്ക്കുണ്ട്. കറ്റാര്‍ വാഴ ജെല്‍ കൈയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റ് വച്ചതിന് ശേഷം കഴുകി വൃത്തിയാക്കാം. കറ്റാര്‍ വാഴയുടെ ഹൈഡ്രേറ്റിങ് ഗുണങ്ങളാണ് ചര്‍മത്തെ മൃദുവാക്കുന്നത്

പാലും തേനും ഒരേ അളവില്‍ എടുത്ത് യോജിപ്പിക്കുക. ഇത് കൈകളില്‍ നന്നായി തേച്ച് പിടിപ്പിച്ച് 10-15 മിനിറ്റ് വയ്ക്കാം. ശേഷം കഴുകി വൃത്തിയാക്കാം

ഓരോ ടീസ്പൂണ്‍ ഗ്ലിസറിനും നാരങ്ങാ നീരും, പനിനീരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് കൈകളുടെ എല്ലാ ഭാഗത്തും നന്നായി തേച്ചു പിടിപ്പിക്കാം. ഉണങ്ങുന്നത് വരെ മസാജ് ചെയ്യാം

ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ് വെളിച്ചെണ്ണ. ഇതില്‍ ധാരാളം ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ചര്‍മത്തെ പോഷിപ്പിക്കാനും മൃദുവാക്കാനും വെളിച്ചെണ്ണ വളരെ നല്ലതാണ്