വെബ് ഡെസ്ക്
ശക്തമായ ആന്റി ഓക്‌സിഡന്റാണ് വിറ്റാമിന്‍ സി. ചര്‍മരോഗവിദഗ്ധരും ചര്‍മസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരും പ്രശംസിക്കുകയും നിര്‍ദേശിക്കുകയും ചെയ്യുന്ന വിറ്റാമിനാണിത്
ചര്‍മത്തിന് ഒരുപാട് ഗുണം പ്രദാനം ചെയ്യുന്ന വിറ്റാമിന്‍ സി അസ്‌കോര്‍ബിക് ആസിഡ് എന്നും അറിയപ്പെടുന്നുണ്ട്. ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും വിറ്റാമിന്‍ സി സഹായിക്കുന്നു
വിറ്റാമിന്‍ സി കൊളാജന്‍ സമന്വയത്തെ സഹായിക്കുകയും നിലവിലുള്ള കൊളാജന്‍ നിലനിര്‍ത്തുകയും ചര്‍മത്തിലെ കേടുപാടുകളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു
ചര്‍മത്തിന്റെ അകത്തോ പുറത്തോ വരുന്ന അപകടകരമായ വിഷങ്ങളോട് വിറ്റാമിന്‍ സി പോരാടുന്നു
ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്തുന്നതില്‍ വിറ്റാമിന്‍ സി പ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ ചര്‍ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ചര്‍മത്തിലെ ജലാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
വിറ്റാമിന്‍ സി മെലാനിന്‍ ഉല്‍പ്പാദനം തടയുന്നതിലൂടെ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു
മുഖത്ത് വൈറ്റമിന്‍ സി സെറം ഉപയോഗിക്കുന്നത് ചര്‍മത്തിന് തിളക്കം നല്‍കുന്നു
സൂര്യപ്രകാശമേല്‍ക്കുന്നതിലൂടെ ചര്‍മത്തിന് ടാന്‍ വരാനും ചുവപ്പ് നിറം കാണാനും സാധ്യത കൂടുതലാണ്. എന്നാല്‍ വിറ്റാമിന്‍ സിയുടെ ഉപയോഗത്തിലൂടെ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മത്തെ രക്ഷിക്കാന്‍ സാധിക്കും