സുന്ദരമായ പാദങ്ങള്‍ വേണോ? ഇതൊക്കെയൊന്ന് പരീക്ഷിച്ചോളൂ...

വെബ് ഡെസ്ക്

മുഖത്തിന്റെ സൗന്ദര്യ സംരക്ഷണത്തിന് നമ്മൾ സമയം കണ്ടെത്താറുണ്ട്. എന്നാൽ കാലുകൾക്ക് ഈ സംരക്ഷണം നൽകാൻ പലരും ശ്രദ്ധിക്കാറില്ല. നമ്മുടെ മുഖം പോലെ തന്നെ സംരക്ഷിക്കേണ്ട പ്രധാനഭാഗമാണ് കാലുകള്‍. സുന്ദരമായ പാദങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കാലുകള്‍ മൃദുവും മിനുസമുള്ളതുമാക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം

ചെറു ചൂടുവെള്ളത്തില്‍ കുറച്ചുതുള്ളി മൈല്‍ഡ് ലിക്വിഡ് സോപ്പ് അല്ലെങ്കില്‍ കാല്‍ മുക്കിവെക്കാനുള്ള ഉത്പന്നങ്ങള്‍ ചേര്‍ക്കുക. ഈ വെള്ളത്തില്‍ ഏകദേശം 10,20 മിനിറ്റ് കാല്‍ മുക്കിവയ്ക്കുക. ഇത് ചര്‍മത്തെ മൃദുവാക്കാനും അഴുക്കുകള്‍ കളയാനും സഹായിക്കും

പാദങ്ങള്‍ മൃദുവായി മസാജ് ചെയ്യാന്‍ ഒരു ഫൂട്ട് സ്‌ക്രബ് അല്ലെങ്കില്‍ എക്സ്ഫോളിയേറ്റിങ് സ്‌ക്രബ് ഉപയോഗിക്കുക. ടാന്‍ അല്ലെങ്കില്‍ ഇരുണ്ട പാടുകളുള്ള ഇടങ്ങളില്‍ നന്നായി സ്‌ക്രബ് ചെയ്യാന്‍ ശ്രദ്ധിക്കുക

കാലുകളില്‍ പരുക്കന്‍ ഭാഗങ്ങളുണ്ടെങ്കില്‍ പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിക്കുക. ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും മൃദുലത വര്‍ധിപ്പിക്കുന്നതിനും പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക

നാരങ്ങ നീരും പഞ്ചസാരയും തുല്യ അളവിൽ എടുത്ത് മിശ്രിതമാക്കിയാൽ സ്ക്രബ് ആയി ഉപയോഗിക്കാം. നാരങ്ങ നീര് പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ കാലുകളെ കൂടുതൽ വൃത്തിയാക്കാൻ സഹായിക്കും

ValuaVitaly

ടാന്‍ നീക്കം ചെയ്യുന്ന മാസ്‌ക് പ്രയോഗിക്കുക. തൈര്, തേന്‍, നാരങ്ങ നീര് തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ മാസ്‌ക് ഉണ്ടാക്കാന്‍ കഴിയും. ഈ മാസ്‌ക് നിങ്ങളുടെ കാലില്‍ പുരട്ടി 15-20 മിനുറ്റ് പിടിപ്പിക്കുക. ഇളം ചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയുക

നിങ്ങളുടെ പാദങ്ങളില്‍ ടാനോ പാടുകളോ ഉണ്ടെങ്കില്‍, ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന ക്രീമുകള്‍ പുരട്ടാം

ടാന്‍ നീക്കം ചെയ്ത ശേഷം പാദങ്ങളെ മൃദുവാക്കാനും ജലാംശം നിലനിര്‍ത്താനുമായി മോയ്‌സ്ചറൈസ് ചെയ്യേണ്ടത് പ്രധാനമാണ്. മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. കൂടുതല്‍ ടാനിങ് തടയാനും പാദങ്ങളെ സംരക്ഷിക്കാനും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് കാലുകളിലെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഉയര്‍ന്ന എസ്പിഎഫ് ഉള്ള സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ പ്രയോഗിക്കുക

പെട്ടെന്നുള്ള ഫലം കിട്ടുന്നതിനായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത്തരം ചര്‍മ്മ സംരക്ഷണ രീതികള്‍ പിന്തുടരുക. പതിവായി ശ്രദ്ധിക്കുന്ന വ്യക്തികള്‍ക്ക് സുന്ദരമായ പാദങ്ങള്‍ നിലനിര്‍ത്താം