എന്റർടെയ്ൻമെന്റ് ഡെസ്ക്
സൗന്ദര്യപ്രേമികളുടേയും സിനിമ ആരാധകരുടേയും ഇഷ്ടതാരമാണ് അമേരിക്കൻ ചലച്ചിത്ര താരവും സംവിധായികയുമായ ആഞ്ജലീന ജോളി. 48 -ാം വയസിലും യുവത്വം തുളുമ്പുന്ന ആഞ്ജലീനയുടെ ചർമ്മത്തിന്റെ രഹസ്യം എന്താണെന്ന് അറിയുമോ
ആരോഗ്യപരമായ ജീവിതശൈലി
ചിട്ടയുള്ളതും ആരോഗ്യപരവുമായ ജീവിതശൈലി പിന്തുടരുന്നയാളാണ് ആഞ്ജലീന. മുടങ്ങാതെയുള്ള വ്യായാമവും, പോഷകങ്ങൾ അടങ്ങുന്ന ഡയറ്റും, ലഹരിയെ പൂർണമായി ഒഴിവാക്കിയുള്ള ജീവിതശൈലിയും സൗന്ദര്യ സംരക്ഷണത്തിൽ പ്രധാനമാണ്
ചർമ്മ സംരക്ഷണം
ക്ലെന്‍സിങ്, മോയ്ചറൈസിങ്, സണ്‍ കെയർ എന്നിങ്ങനെ വിട്ടുവീഴ്ച ചെയ്യാതെയുള്ള ചർമ്മ സംരക്ഷണമാണ് ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നത്
സൺ പ്രൊട്ടക്ഷൻ
ചർമ്മത്തിന് പ്രായാധിക്യം ഉണ്ടാകാതിരിക്കാൻ ഏറ്റവും ആവശ്യം സൂര്യനിൽ നിന്നുള്ള സംരക്ഷണമാണ്. അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിൽ ഏൽക്കുന്നത് പ്രായം വർധിക്കാൻ കാരണമാകും. ഇതിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന മികച്ച സൺസ്‌ക്രീൻ ആണ് ആഞ്ജലീന ഉപയോഗിക്കുന്നത്
മിതമായ മേക്കപ്പ്
പാർട്ടികളും ആഘോഷങ്ങളും ഒഴിച്ചാൽ, സാധാരണ ദിവസങ്ങളിൽ ചർമ്മത്തിൽ ഇടുന്ന മിതമായ മേക്കപ്പ്, ചർമ്മത്തെ കൂടുതല്‍ സുന്ദരമാക്കും
സമ്മർദം നിയന്ത്രിക്കുക
ശാരീരിക മാനസിക സൗന്ദര്യത്തിന് സമ്മർദം നിയന്ത്രിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. ഇതിനായി ആഞ്ജലീന തന്റെ ദിനചര്യയില്‍ മെഡിറ്റേഷന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്
ഹൈഡ്രേഷന്‍
ശരീരത്തിന് ആവശ്യമുള്ള വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശവും യുവത്വവും നിലനിർത്താൻ സഹായിക്കും
നല്ല ഉറക്കം
ക്ഷീണം അകറ്റുന്നതിനും ഊർജസ്വലതയോടെ ഇരിക്കുന്നതിനും ഉറക്കം വളരെ പ്രധാനമാണ്. ആഞ്ജലീന ചിട്ടയായ ഉറക്കത്തിന് പ്രാധാന്യം നൽകുന്ന ആളാണ്. ഇത് ചർമ്മത്തിലും മുഖത്തും പ്രതിഫലിക്കും. എപ്പോഴും പോസിറ്റീവ് ആയിരിക്കാൻ സഹായിക്കുകയും ചെയ്യും