നഖങ്ങൾ പൊട്ടിപ്പോകാറുണ്ടോ? കാരണങ്ങൾ അറിഞ്ഞിരിക്കാം

വെബ് ഡെസ്ക്

എത്ര ഭംഗിയായി നഖം വളര്‍ത്താൻ ശ്രമിച്ചാലും പലര്‍ക്കും സാധിക്കാറില്ല. പെട്ടെന്നായിരിക്കും പൊട്ടിപ്പോകുക

കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നഖങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്

ttatty

ആരോഗ്യസ്ഥിതിയും പോഷകാംശവുമെല്ലാം നഖങ്ങളുടെ പൊട്ടലിനെ സ്വാധീനിക്കാറുണ്ട്. ഈർപ്പമില്ലാതെ വരണ്ട നഖങ്ങള്‍ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്

കൈകള്‍ കഴുകിയതിന് ശേഷം ലോഷനോ ക്രീമോ വിരലുകളിലും നഖത്തിലും പുരട്ടാം. ലനോലിന്‍ അല്ലെങ്കില്‍ ആല്‍ഫാ-ഹൈഡ്രോക്‌സി ആസിഡ്‌സ് അടങ്ങിയിട്ടുള്ള ലോഷനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം

പ്രായംകൂടുമ്പോൾ കൈവിരലുകളിലെ നഖങ്ങളുടെ ഭാരം കുറഞ്ഞ് പൊട്ടിപോകാനിടയാകും

പ്രായം കൂടുമ്പോൾ കാൽ നഖങ്ങൾ കട്ടിയുള്ളതായി മാറുന്നതാണ് കൂടുതലും കണ്ടുവരുന്നത്

ശരീരത്തിലെ ഇരുമ്പിന്റെ കുറവാണ് നഖം പൊട്ടുന്നതിനുള്ള മറ്റൊരു കാരണം. ശരീരത്തിന് ആവശ്യമായ അയേണ്‍ കിട്ടാതെ വരുന്നത് ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതിന് കാരണമാകും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളോ ഡോക്ടറെ കണ്ടശേഷം അയേൺ ഗുളികകളോ കഴിക്കാം

ഹൈപ്പോ തൈറോയിഡിസം മറ്റൊരു കാരണമാണ്. നഖം പൊട്ടുന്നതിനൊപ്പം മുടി കൊഴിച്ചില്‍, മലബന്ധം, ശരീരഭാരം കൂടുക, തളര്‍ച്ച, വിഷാദം എന്നിവയും അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം