മുഖസംരക്ഷണത്തിന് ഫേസ് ആസിഡുകൾ

വെബ് ഡെസ്ക്

മുഖത്തെ ഈര്‍പ്പം സംരക്ഷിക്കുന്നതിനും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ചുളിവുകളും പാടുകളും കുറയ്ക്കാനും ഫേസ് ആസിഡുകള്‍ നല്ലതാണ്.

സാലിസിലിക് ആസിഡ്

മുഖക്കുരു വന്ന പാടുകള്‍, മെലാസ്മ, സൂര്യാഘാതം മൂലമുള്ള പാടുകള്‍, പ്രായസംബന്ധമായ ചുളിവുകള്‍ തുടങ്ങിയവയ്ക്കുള്ള പരിഹാരമാണ് സാലിസിലിക് ആസിഡ്

ഗ്ലൈക്കോളിക് ആസിഡ്

പ്രായസംബന്ധമായ ചര്‍മാവസ്ഥയില്‍ മുഖത്തെ ചുളിവുകള്‍ മാറാന്‍ നല്ല പരിഹാരമാണ് ഗ്ലൈക്കോളിക് ആസിഡ്.

മെന്‍ഡലിക് ആസിഡ്

മൃതകോശങ്ങളെ നീക്കി ചര്‍മം മൃദുലവും മനോഹരവും ആക്കുന്നു. മുഖത്തെ വരകളും ചുളിവുകള്‍ക്കും മാറ്റാന്‍ മെന്‍ഡലിക് ആസിഡുകള്‍ക്ക് സഹായകമാണ്.

അസെലിക് ആസിഡ്

മുഖത്തെ മൃതകോശങ്ങളും അഴുക്കും നീക്കി മുഖക്കുരു വരാതെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

കോജിക് ആസിഡ്

ചര്‍മത്തിന്‍റെ നിറം കൂട്ടുന്നതിനാണ് മുഖ്യമായും കോജിക് ആസിഡ് സൗന്ദര്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത്.