മാറ്റ് മുതൽ ഗ്ലോസി വരെ ലിപ്സ്റ്റിക്കുകള്‍ പലതരം! നിങ്ങള്‍ക്ക് ഇണങ്ങുന്നത് ഏത്?

വെബ് ഡെസ്ക്

മാറ്റ് തുടങ്ങി ഗ്ലോസി വരെ ലിപ്സ്റ്റിക്കുകള്‍ പലതരത്തിലാണുള്ളത്. ചുണ്ടിന് ചേരുന്ന നിറം കണ്ടുപിടിക്കുക എന്നതിനേക്കാളും പ്രയാസമാണ് ഏത് തരത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കണം എന്നത്

VALUA VITALY

1. ഷീര്‍ ഓര്‍ സാറ്റിന്‍ ലിപ്സ്റ്റിക്

വരണ്ട ചുണ്ടുകളാണ് നിങ്ങളുടേതെങ്കില്‍ ഷീര്‍ അല്ലെങ്കില്‍ സാറ്റിന്‍ ലിപ്സ്റ്റിക്കാണ് നല്ലത്. ഇത് ചുണ്ടിന്റെ ഈര്‍പ്പം നിലിര്‍ത്തുന്നതിന് സഹായിക്കുന്നു.

2.ക്രീമി

ക്രീമി ലിപ്സ്റ്റിക്കിലെ ഷീ-ബട്ടര്‍ ഫോര്‍മുല സാറ്റിന്‍ ലിപ്സ്റ്റിക്കുകളെ പോലെ ചുണ്ടിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. അതേസമയം ചുണ്ടുകളെ ഭംഗിയുള്ളതായും കാണിക്കുന്നു

3. മാറ്റ്

ലൈറ്റ് വെയിറ്റില്‍ വരുന്ന മാറ്റ് ലിപ്സ്റ്റിക്കുകളില്‍ നിറം കൂട്ടുന്നതിനായുള്ള ധാരാളം പിഗ്മെന്റേഷനുകള്‍ അഅ്ങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ദീര്‍ഘ നേരം ചുണ്ടിന് നിറം നല്‍കാന്‍ സാധിക്കും. വരണ്ട ചുണ്ടുകള്‍ ഉള്ളവര്‍ മാറ്റ് ലിപ്സ്റ്റിക് നിത്യവും ഉപയോഗിക്കാത്തിരിക്കുന്നതാകും നല്ലത്.

4.ലിപ് സ്റ്റെയിന്‍സ് അല്ലെങ്കില്‍ ടിന്റ്‌സ്

ചുണ്ടില്‍ ലിപ്സ്റ്റിക്ക് ഇട്ടിരിക്കുന്നെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കുള്ളതാണ് ലിപ് സ്റ്റെയിന്‍സ് അല്ലെങ്കില്‍ ടിന്റ് ലിപ്സ്റ്റിക്കുകള്‍. ദീര്‍ഘ നേരം നില്‍ക്കുന്ന ലിപ്സ്റ്റിക്കുകളാണിവ. എന്നാല്‍ ചിലപ്പോള്‍ ഇവ ചുണ്ടിനെ വരണ്ടതാക്കിയേക്കാം

5. ഗ്ലോസി

നിങ്ങളുടെ ചുണ്ടുകളെ നനവുള്ളതും തിളക്കമുള്ളതുമായി തോന്നിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. എന്നാല്‍ ഗ്ലോസി ലിപ്സ്റ്റിക്കുകള്‍ ദീര്‍ഘ നേരം ചുണ്ടില്‍ നില്‍ക്കില്ല. പക്ഷേ ചുണ്ടുകള്‍ വരണ്ടതാകാതിരിക്കാന്‍ ഇവയ്ക്ക് സാധിക്കും

6. ഫ്രോസ്റ്റഡ് ലിപ്സ്റ്റിക്കുകള്‍

തിളങ്ങുന്ന ലിപ്സ്റ്റിക്കുകള്‍ കണ്ടിട്ടുണ്ടോ? ഫ്രോസ്റ്റഡ് അധവാ മെറ്റാലിക് ലിപ്സ്റ്റിക്കുകളിലുള്ള ഗ്ലിറ്റര്‍ ആണവ. ഇത്തരം ലിപ്സ്റ്റിക്കുകള്‍ക്ക് നിങ്ങളുടെ ചുണ്ടുകളെ വലിപ്പമുളളതായി തോന്നിപ്പിക്കാന്‍ സാധിക്കും. ഇവ ഉപയോഗിക്കുമ്പോള്‍ ലിപ് ബാം ഉപയോഗിക്കാന്‍ മറക്കരുത്