വെബ് ഡെസ്ക്
ഡിയോർ
ലോകത്തിലെ ഏറ്റവും ചെലവേറിയ മേക്കപ്പ് ബ്രാൻഡുകളിലൊന്നാണ് ഡിയോർ. ഡിയോറിന്റെ ഫൗണ്ടേഷനുകൾ, ഐഷാഡോകൾ, ലിപ്സ്റ്റിക്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.
ഷനൽ
പ്രശസ്ത ഫാഷൻ ഡിസൈനർ ഗബ്രിയേൽ ബോൺഹൂർ "കൊക്കോ ഷനൽ" ആണ് ഈ ഫ്രഞ്ച് കോസ്മെറ്റിക് ബ്രാൻഡിന്റെ സ്ഥാപക. ഉയർന്ന ഗുണനിലവാരമുള്ളതുകൊണ്ട് ആഗോളവിപണിയിലെ വിശ്വസ്ത ഉൽപ്പന്നമാണിത്.
മേരി കേ
മേരി കേ ഉൽപ്പന്നങ്ങൾ 35ലധികം രാജ്യങ്ങളിൽ വിൽക്കുന്നുണ്ട്. കൂടാതെ 3 ദശലക്ഷത്തിലധികം സ്വതന്ത്ര സെയിൽസ് കൺസൾട്ടന്റുകളാണ് മേരി കേയ്ക്കുള്ളത്. 2018 സാമ്പത്തിക വർഷത്തിലെ റിപ്പോർട്ട് പ്രകാരം 3.25 ബില്യൺ ഡോളർ വരുമാനത്തോടെ മേരി കേ ലോകത്തിലെ ആഡംബര ബ്രാൻഡുകളിൽ ആദ്യ പത്തിൽ ഉൾപ്പെട്ടിരുന്നു.
ലോറിയൽ
അഞ്ച് ഭൂഖണ്ഡങ്ങളിലായി 130ലധികം രാജ്യങ്ങളിൽ ലോറിയലിന് വിപണിയുണ്ട്. ഹെയർ ഡൈ, ചർമ സംരക്ഷണം, സൺബ്ലോക്ക്, സൗന്ദര്യവർധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, മുടി സംരക്ഷണ ഉത്പന്നങ്ങൾ എന്നിങ്ങനെ നിരവധി ഇനങ്ങളാണ് ലോറിയലിനുളളത്.
ഉയർന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങളാണ് ബ്രാൻഡിനുള്ളത്. ടോക്‌സിക്കോളജി, ഡെർമറ്റോളജി, ടിഷ്യൂ എഞ്ചിനീയറിങ്, ബയോ ഫാർമസ്യൂട്ടിക്കൽസ്, നാനോ ടെക്‌നോളജി എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്നതിനായുളള ലാബുകളും ലോറിയലിനുണ്ട്.
കാനഡയിൽ നിന്നുള്ള മുൻനിര ആഡംബര ബ്യൂട്ടി ബ്രാൻഡുകളിലൊന്നാണ് മാക്. ഉയർന്ന ഗുണ നിലവാരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഓരോ ഉത്പന്നങ്ങളും കമ്പനി നിർമിക്കുന്നത്. ലോകമെമ്പാടും മാകിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളേറെയാണ്.