വെബ് ഡെസ്ക്
1. കണ്‍സീലര്‍
കണ്ണിന് താഴെ കരുവാളിപ്പ് ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ കണ്‍സീലര്‍ പുരട്ടുന്നത് നല്ലതാണ്. ഇത് കരുവാളിപ്പ് മറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് അനുയോജ്യമായ കണ്‍സീലര്‍ ഉപയോഗിക്കുന്നതാണ് ഉചിതം
2. ഐഷാഡോ പ്രൈമര്‍
ഐഷാഡോ പ്രൈമര്‍ പുരട്ടുന്നത് ഐഷാഡോ ദീര്‍ഘ നേരം നിലനില്‍ക്കുന്നതിന് വേണ്ടിയാണ്.
3. ഐഷാഡോ
ഹെവി മേക്കപ്പാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ത്രീ-ടോണ്‍ഡ് പാലറ്റ് ഉപയോഗിക്കുന്നതാകും നല്ലത്. ആദ്യം ലൈറ്റ് കളര്‍ ഐഷാഡോ കണ്ണിന് മുകളില്‍ ലിഡില്‍ നിന്ന് ബ്രോ ബോണ്‍ വരെ പുരട്ടുക.
ശേഷം ഒരു മീഡിയം കളര്‍ ഉപയോഗിച്ച് ഐ ലിഡ്ഡിൽ മുഴുവനായി പുരട്ടുക. അവസാനമായി, ക്രീസിൽ ഇരുണ്ട നിറങ്ങള്‍ പുരട്ടിയതിന് ശേഷം ബ്രഷ് ഉപയോഗിച്ച് ബ്ലെന്റ് ചെയ്യാം.
4. കണ്ണ് ഹൈലൈറ്റ് ചെയ്ത് കാണിക്കാം
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു നിറം എടുക്കുക. ബ്രഷ് ഉപയോഗിച്ചോ കൈ ഉപയോഗിച്ചോ കണ്ണിന്റെ കോണുകളിലായി പതിയെ പുരട്ടി കൊടുക്കുന്നത് കണ്ണുകളെ മനോഹരമാക്കുന്നതിനും എടുത്ത് കാണിക്കുന്നതിനും സഹായിക്കുന്നു.
5. ഐലൈനര്‍
കണ്ണില്‍ ഐ ലൈനര്‍ നീട്ടത്തിലോ വലിപ്പത്തിലോ എഴുതാവുന്നതാണ്. നിങ്ങള്‍ക്ക് പാര്‍ട്ടി ലുക്കാണ് ആവശ്യമെങ്കില്‍ കടുപ്പിച്ച് കണ്ണെഴുതാം. കണ്ണിന് അകത്തും പുറത്തും ഐലൈനര്‍ എഴുതാന്‍ വിട്ട് പോകരുത്.
6. ബ്രോ ബോണ്‍ ഹൈലൈറ്റ് ചെയ്യുക
കണ്‍പോളകളില്‍ പുരട്ടിയ അതേ ലൈറ്റ് ഐഷാഡോ തന്നെ ബ്രോ ബോണുകളിലും പുരട്ടുന്നതാണ് നല്ലത്. ഇത് ബ്രോ ബോണുകള്‍ എടുത്ത് കാണുന്നതിന് വേണ്ടിയാണ്.
7. ഐലാഷ് കേളര്‍
കേളര്‍ ഉപയോഗിക്കുന്നത് കൺപീലികള്‍ നീളമുള്ളതും, കട്ടിയുള്ളതുമായി തോന്നിപ്പിക്കാൻ സഹായിക്കുന്നു. അല്പനേരം ബ്ലോഡ്രൈയര്‍ ഉപയോഗിച്ച് ചൂടാക്കിയതിന് ശേഷം കേളര്‍ കണ്‍പീലിയില്‍ ഉപയോഗിക്കാം. ഒരുപാട് ചൂടാകാതെ ശ്രദ്ധിക്കുക.
8. മസ്‌കാര പുരട്ടുക
മസ്‌കാര ബ്രഷ് ഉപയോഗിച്ച് കണ്‍പീലികളില്‍ ഉരസുക. ഇത് കണ്‍പീലികള്‍ക്ക് കൂടുതല്‍ നിറം നല്‍കാന്‍ സഹായിക്കും.