ട്രെന്‍ഡിയാകാം, സ്റ്റൈലിലെ ഈ തെറ്റുകള്‍ ഒഴിവാക്കാം

വെബ് ഡെസ്ക്

പുതിയ ട്രെന്‍ഡുകള്‍ പിന്തുടരുന്നവർ എപ്പോഴും സ്റ്റൈലിഷ് ആയിരിക്കും. സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇത് നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനൊപ്പം ആത്മവിശ്വാസവും വർധിപ്പിക്കും

ട്രെന്റുകളില്‍ പുരുഷന്മാർ സ്ഥിരം വരുത്തുന്നതും ഒഴിവാക്കേണ്ടതുമായ ഫാഷൻ തെറ്റുകൾ ഇതാ

Ferhat

ഫിറ്റ് ഇല്ലാത്ത വസ്ത്രങ്ങൾ

വസ്ത്രങ്ങളുടെ ഫിറ്റിങ് നിർബന്ധമാണ്. ഒരുപാട് വലുതോ ഇറുകിയതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് ലുക്കിനെ ബാധിക്കും. ശരീരത്തിന്റെ ആകൃതിക്കനുസരിച്ച് വസ്ത്രങ്ങൾ ഫിറ്റ് ചെയ്യാം

സങ്കീർണ്ണമായ പാറ്റേണുകൾ

വലിയ പ്രിന്റുകൾ കൂട്ടിക്കുഴച്ചുള്ള സങ്കീർണമായ പാറ്റേണുകളോ ഉപയോഗിക്കുന്നത് കാഴ്ചയില്‍ ഭംഗിയുണ്ടാകില്ല. പാറ്റേണ്‍ ഉള്ള ഷർട്ട് ധരിച്ചാല്‍, മറ്റുള്ളവ ലളിതമാക്കുക

ഗ്രൂമിങ് അവഗണിക്കരുത്

ബോള്‍ഡായ രൂപത്തിന് നല്ല ഗ്രൂമിങ് അത്യന്താപേക്ഷിതമാണ്. വ്യക്തിഗത ശുചിത്വം, ഹെയർസ്റ്റൈൽ, മുഖത്തെ രോമ പരിപാലനം എന്നിവയിൽ ശ്രദ്ധവേണം

സന്ദർഭോചിതമായ വസ്ത്രധാരണം

സന്ദർഭോചിതമായ വസ്ത്രധാരണമാണ് പിന്തുടരേണ്ടത്. ഔപചാരിക പരിപാടികൾക്ക് കാഷ്വൽ വസ്ത്രങ്ങൾ ധരിക്കുന്നത് മോശമായ രീതിയാണ്. അതുപോലെ തന്നെ തിരിച്ചും. അതിനാൽ, കാഷ്വൽ ഫോർമൽ വസ്ത്രങ്ങൾ സന്ദർഭോചിതമായി തിരഞ്ഞെടുക്കാം

അമിത ആക്സസറികൾ

അമിതമായ ആക്സസറികൾ നിങ്ങളുടെ വസ്ത്രധാരണം അലങ്കോലമാക്കും. വസ്ത്രത്തിനൊപ്പം ധരിക്കുന്ന ചെയിൻ, വാച്ച്, വാലറ്റ്, കൂളിങ് ഗ്ലാസ് എന്നിവയിൽ ശ്രദ്ധവേണം. ലുക്കിനനുതരിച്ച് അനുയോജ്യമായ ആക്സസറികൾ തിരഞ്ഞെടുക്കുക

ഷൂസും ബെൽറ്റും

വസ്ത്രം പോലെത്തന്നെ പ്രധാനമാണ് ബെൽറ്റും ഷൂസും. ഇവ നിറത്തിലും ശൈലിയിലും അനുയോജ്യമായിരിക്കണം. ലെതർ ബെൽറ്റ് ധരിക്കുന്നവർ ലെതർ ഷൂസ് തന്നെ ധരിക്കുന്നതാണ് ഉത്തമം