വെബ് ഡെസ്ക്
നിരന്തരം മാറുന്ന ട്രെൻഡുകൾക്കൊപ്പം വേഷത്തിൽ മാറ്റം കൊണ്ടുവരുന്നവരാണ് ഏറെയും. ഉപയോഗിച്ച വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം അവ എപ്പോഴെങ്കിലും ഉപയോഗപ്രദമാക്കാൻ ശ്രമിച്ചിട്ടുണ്ടോ?
പഴയ വസ്ത്രങ്ങൾ ഫാഷനനുസരിച്ച് ക്രിയാത്മകമായി പുനർനിർമിക്കാനാകും. പുതിയ സ്റ്റൈൽ വസ്ത്രങ്ങളായോ സ്റ്റോറേജ് ബോക്സുകളായോ കവറുകളായോ മാറ്റിയെടുക്കാം
ജീൻസിൽ നിന്ന് ഷോർട്ട്സിലേക്ക്
പഴയ ജീൻസ് ഉപേക്ഷിക്കുന്നതിനുപകരം, അവയെ ട്രെൻഡി ഷോർട്ട്സാക്കി മാറ്റാം. ആവശ്യമുള്ള നീളത്തിൽ മുറിച്ചെടുത്തശേഷം അരികുകൾ ചെറുതായി വെട്ടിക്കൊടുക്കാം. ട്രെൻഡി ഷോർട്ട്സ് റെഡി
വള, മാല, ബാൻഡ്
ഉപയോഗിക്കാത്ത സ്കാർഫുകൾ, ടീ-ഷർട്ടുകൾ, മറ്റ് തുണികളുടെ കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് മാലകളും വളകളുമുണ്ടാക്കാം. സ്‌കാർഫിനെ സ്റ്റൈലിഷ് ഹെയർ ബാന്റാക്കാനും സാധിക്കും
ഷർട്ടിൽനിന്ന് പാവാട
പഴയ ഷർട്ടുകൾ പാവാടയാക്കി മാറ്റാം. ഷർട്ടിന്റെ മുകൾ ഭാഗത്ത് ഇലാസ്റ്റിക് ബാൻഡ് ചേർത്താൽ പാവാട റെഡി. ഷർട്ടിന്റെ സ്ലീവുകൾ നീക്കം ചെയ്ത ശേഷം ബട്ടൺ മാറ്റി പുതിയ ബട്ടൺ വച്ചാൽ, പുത്തൻ സ്റ്റൈലിഷ് ഷർട്ടും റെഡി
സ്വെറ്ററുകളിൽ നിന്ന് ടവ്വൽ
പഴയ സ്വെറ്ററുകൾ മുറിച്ചശേഷം അരികുകളിൽ എംബ്രോഡറിയോ ബട്ടനോ വച്ചുപിടിപ്പിച്ചാൽ ടവ്വൽ റെഡി
ഡെനിം മേക്കോവർ
ഡെനിം വസ്ത്രങ്ങളിൽ എംബ്രോഡറി ചെയ്തെടുത്ത് പുതിയ ഹാൻഡ്ബാഗുകളുണ്ടാക്കാം
ഡെനിം ക്രോപ്പ് ടോപ്പ്
ഡെനിം ഷർട്ടുകൾ ഇറക്കം കുറച്ചശേഷം ആവശ്യമുള്ളപോലെ പോക്കറ്റുകൾ തുന്നിവയ്‌ക്കാം. സ്ലീവിൽ ഇലാസ്റ്റിക് വച്ച ശേഷം ചെറിയ ലെയ്‌സുകൾ വച്ച് പിടിപ്പിച്ചാൽ ക്രോപ് ടോപ്പായി ഉപയോഗിക്കാം