വെബ് ഡെസ്ക്
പരിസ്ഥിതിക്ക് വലിയ കോട്ടം വരുത്താത്ത വസ്ത്രങ്ങളുടെയും, ആക്‌സസറികളുടെയും ഉല്‍പാദനം, രൂപകല്പന, ഉപഭോഗം എന്നിവയാണ് പരിസ്ഥിതി സൗഹൃദ ഫാഷന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രകൃതിക്കിണങ്ങിയ രീതിയില്‍ നിങ്ങളുടെ വാര്‍ഡ്രോബ് ഒരുക്കാനായി വസ്ത്രങ്ങള്‍ വാങ്ങുന്നതിലും പരിപാലിക്കുന്നതിലും ശ്രദ്ധ ആവശ്യമാണ്.
പ്രകൃതി സൗഹൃദ വാര്‍ഡ്രോബുകള്‍ ഒരുക്കുന്നതിനായുള്ള ചില നുറുങ്ങു വിദ്യകള്‍ പരിചയപ്പെടാം
ആദ്യം നിങ്ങളുടെ കൈയ്യില്‍ ഇപ്പോഴുള്ള വസ്ത്രങ്ങളും ആക്‌സസറികളുമൊക്കെ പരിശോധിക്കുക. അതില്‍ നിങ്ങള്‍ ധരിക്കാത്തതോ ആവശ്യമില്ലാത്തതോ ആയവ കണ്ടെത്തി അത് മാറ്റാനുള്ള കാര്യങ്ങള്‍ ചെയ്യുക.
ഒരുപാട് വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ വാങ്ങിക്കൂട്ടുന്നതിന് പകരം ഗുണമേന്മയേറിയ സാധനങ്ങള്‍ വാങ്ങുന്നതിന് മുന്‍ഗണന നല്‍കുക
പ്രകൃതി ദത്തമായ വസ്തുക്കളില്‍ നിന്ന് നിര്‍മിച്ച തുണിത്തരങ്ങളും ആക്‌സസറികളും തിരഞ്ഞെടുക്കുക. ഓര്‍ഗാനിക് കോട്ടണ്‍, ഹെംപ്, ലിനന്‍, മുളകൊണ്ടുള്ള തുണിത്തരങ്ങള്‍ എന്നിവയൊക്കെ വലിയ രീതിയില്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉണ്ടാക്കുന്നില്ല
നിങ്ങളുടെ വസ്ത്രങ്ങള്‍ കൃത്യമായി പരിചരിക്കുന്നത് അവ കുറേ കാലത്തേക്ക് നില്‍ക്കാന്‍ സഹായിക്കും. വസ്ത്ര ലേബലുകളിലെ പരിചരണ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ അവ വൃത്തിയാക്കാന്‍ പാടുള്ളു
പുതിയ സാധനങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് അതിന്റെ ആവശ്യകത എത്രത്തോളമെന്ന് ആലോചിക്കുക, വാര്‍ഡ്രോബ് അലങ്കോലമാകുന്ന രീതിയിലുള്ള അനാവശ്യ വാങ്ങലുകള്‍ ഒഴിവാക്കുക.
പഴകിയതോ കേടായതോ ആയ ഉപയോഗശൂന്യമായ വസ്തുക്കളെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കുക. ഇപ്പോള്‍ പലരീതിയിലുള്ള പുനരുപയോഗ പരിപാടികളും ഉണ്ട്.
പരിസ്ഥിതിക്കിണങ്ങിയ വാര്‍ഡ്രോബുകള്‍ നിര്‍മിക്കുക എന്നത് ഒറ്റ ദിവസം കൊണ്ട് സാധ്യമാകുന്ന കാര്യമല്ല. നിങ്ങള്‍ എടുക്കുന്ന ഓരോ ചുവടും പരിസ്ഥിതിയെയും ഫാഷന്‍ വ്യവസായത്തെയും സ്വാധീനിക്കും.