വെബ് ഡെസ്ക്
സ്റ്റൈൽ, ഫാഷൻ രംഗത്ത് സാരികൾ വീണ്ടു ഇടം പിടിക്കുകയാണ്. പരമ്പരാഗത ഡിസൈനുകൾ തുടങ്ങി ന്യൂ ജെൻ പേസ്റ്റൽ സാരികൾ വരെ സമൂഹമാധ്യമങ്ങളിൽ ഫാഷൻ ലോകം കീഴടക്കിയിരിക്കുന്നു
തന്റെ വിവാഹാഘോഷങ്ങളിൽ ബ്ലഷ് പിങ്ക് നിറത്തിലെ പ്രീ-ഡ്രേപ്പ്ഡ് സാരിയും ബ്ലൗസും ധരിച്ച് പരിണീതി ചോപ്ര
അംബാനിയുടെ വസതിയായ ആന്‍ഡിലിയയില്‍ ഗണേഷ് ചതുർഥി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഷനയ കപൂർ. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത, നിറയെ പേള്‍ ഘടിപ്പിച്ച ഓഫ് വൈറ്റ് നിറത്തിലെ സാരിയാണ് ഷനയ അണിഞ്ഞിരുന്നത്
അർപിത മെഹ്ത ഡിസൈൻ ചെയ്ത, അനന്യ പാണ്ഡെയുടെ ഗോൾഡൻ സീക്വിൻ നിറഞ്ഞ മെറൂൺ സാരി ഏറെ ആകർഷകമാണ്
സിൽവർ നിറത്തിലെ ലെയ്സ് ബ്ലൗസിനൊപ്പം ലൈം നിറത്തിലുള്ള സാരിയണിഞ്ഞ് ഗണേഷ് ചതുർഥി ആഘോഷങ്ങളിൽ പങ്കെടുത്ത കിയാരാ അദ്വാനി
തന്റെ പുതിയ ചിത്രമായ സുഖിയുടെ പ്രൊമോഷന് ദിക്ഷാ ഖന്ന ഡിസൈന്‍ ചെയ്ത ഡെനിം സാരി ധരിച്ചെത്തിയ ശില്പ ഷെട്ടി
ആലിയ ഭട്ടിന്റെ സാരി കളക്ഷനിലെ മികച്ച ക്രീപ് സാരി
പൂജ ഹെഡ്ജ് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം
മെറൂണ്‍ നിറത്തിലെ സില്‍ക്ക് സാരിയില്‍ ആന്‍ഡിലിയയില്‍ ഗണേഷ് ചതുർഥി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ നടി രേഖ