ഫെമിന മിസ് ഇന്ത്യാ വേൾഡ് 2023 കിരീടമണിഞ്ഞ് നന്ദിനി ഗുപ്ത

വെബ് ഡെസ്ക്

ഫെമിന മിസ് ഇന്ത്യാ വേൾഡ് 2023 മത്സരത്തില്‍ വിജയിയായി രാജസ്ഥാന്‍ സ്വദേശിയായ നന്ദിനി ഗുപ്ത. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദദാരിയാണ് നന്ദിനി

ഡല്‍ഹിയില്‍ നിന്നുളള ശ്രേയ പൂഞ്ചയാണ് രണ്ടാം സ്ഥാനത്ത്.

മണിപ്പൂർ സ്വദേശി തൗനോജം സ്‌ട്രേല ലുവാങ് മൂന്നാം സ്ഥാനം കരസ്ഥമാക്കി

താരനിബിഡമായിരുന്നു മത്സര വേദി. അനന്യ പാണ്ഡെ, മനീഷ് പോള്‍, ഭൂമി പെഡ്‌നേക്കര്‍ തുടങ്ങിയ പ്രമുഖർ ചടങ്ങിന് മാറ്റേകി. 

മണിപ്പൂരിലെ ഇംഫാലില്‍ ഗുമാന്‍ ലാംപാര്‍ക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മിസ് ഇന്ത്യയുടെ 59ാം പതിപ്പിലെ ചടങ്ങുകള്‍ നടന്നത്

ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യനടക്കം നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു

സിനി ഷെട്ടിയായിരുന്നു 2022 ഫെമിന മിസ് ഇന്ത്യാ വേൾഡ് വിജയി

രാജസ്ഥാനിലെ കോട്ട സ്വദേശിയായ നന്ദിനി ഗുപ്ത മോഡല്‍ കൂടിയാണ്. യുഎഇയില്‍ നടക്കാനിരിക്കുന്ന 71-മത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും