വെബ് ഡെസ്ക്
1. ലൂയി വിറ്റണ്‍
ലോകത്തിലെ ഏറ്റവും വിലയേറിയ ആഡംബര ബ്രാൻഡുകളില്‍ മുന്‍നിരയിലാണ് ലൂയി വിറ്റണ്‍. ഹാന്‍ഡ്ബാഗ്, പേഴ്‌സ്, ഷൂസ്, വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങളടക്കം സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രിയ ബ്രാൻഡാണിത്.
2. ഗുച്ചി
ആഡംബര ഫാഷന്‍ ബ്രാൻഡുകളില്‍ ഏറ്റവും മുന്നില്‍ ഗുച്ചിയാണെന്ന് പറയാം. വിലയേറിയ ആഡംബര വസ്ത്രങ്ങള്‍ തുടങ്ങി ഹാന്റ് ബാഗുകളും ചെരുപ്പുകളും ആഭരണങ്ങളും മേക്കപ്പ് സാധനങ്ങളും ഗുച്ചിയുടേതായി വിപണിയില്‍ ഉണ്ട്.
3. അഡിഡാസ്
വിദേശത്തെന്നത് പോലെ ഇന്ത്യയിലും അനേകം ഉപഭോക്താക്കള്‍ ഉള്ള ബ്രാൻഡാണ് അഡിഡാസ്. അഡിഡാസിന്റേതായി കൂടുതല്‍ പുറത്തിറങ്ങുന്നത് ഷൂസുകളും സ്‌പോര്‍ട്‌സ് വെയറുകളുമാണ്.
4. സാറ
സ്‌പെയ്നിലെ ആഡംബര ക്ലോത്തിങ് ബ്രാൻഡുകളിലൊന്നായ 'സാറ' ഇന്ത്യയിലും മുന്‍നിരയിലാണ്. മാറുന്ന ശൈലികള്‍ക്കനുസരിച്ച് ഏറ്റവും പുതിയ ഡിസൈനുകളും ട്രെൻഡുകളുംം ഫാഷന്‍ ലോകത്ത് വേഗത്തില്‍ എത്തിക്കുന്നു എന്നതാണ് സാറയുടെ പ്രത്യേകത.
5. കാര്‍ട്ടിയര്‍
വാച്ചുകള്‍ക്കും ആഭരണങ്ങള്‍ക്കും ഏറെ പ്രശസ്തമായ ആഡംബര ബ്രാൻഡാണ് കാര്‍ട്ടിയര്‍. സുഗന്ധദ്രവ്യങ്ങളും ലെതര്‍ ബാഗുകളും ഫ്രഞ്ച് ആഡംബര ബ്രാൻഡായ കാർട്ടിയറിൻറെ ശേഖരത്തിലുണ്ട്.