ലുക്കല്ല കാര്യം; ബാഗുകൾ നിലവാരവും ഗുണവും നോക്കി വാങ്ങാം

വെബ് ഡെസ്ക്

ബാഗുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കാന്‍വാസ് മെറ്റീരിയലാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് നോക്കി തിരഞ്ഞെടുക്കുന്നത് നല്ലതാണ്. കട്ടിയുള്ളത്, നീണ്ടകാലം നിലനില്‍ക്കുന്നത്, വെള്ളം കയറാതെ സംരക്ഷിക്കാന്‍ സാധിക്കുന്നത് എന്നിങ്ങനെ കാന്‍വാസ് മെറ്റീരിയലുകൾക്ക് നിരവധി പ്രത്യേകതയുണ്ട്

ബാഗുകള്‍ പല തരത്തിലുണ്ട്. അവ വിവിധ ഡിസൈനുകളിലും പാറ്റേണുകളിലും ലഭ്യമാകും. എളുപ്പത്തില്‍ വൃത്തിയാക്കാം എന്നതാണ് കാന്‍വാസ് മെറ്റീരിയലുകളുടെ പ്രത്യേകത

VALUA-VITALY

വാക്‌സ്ഡ് കാന്‍വാസ് ഡഫിള്‍ ട്രാവല്‍ ബാഗ്

യാത്രകള്‍ക്ക് ഏറ്റവും സൗകര്യപ്രദം ഡഫിള്‍ ബാഗുകളാണ്. വളരെ ഉപയോഗപ്രദവും പരിസ്ഥിതി സൗഹൃദവുമാണ് ഡഫിള്‍ ബാഗുകൾ

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാവുന്ന ഡഫിള്‍ ബാഗുകളുണ്ട്. വാക്‌സ് ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് തന്നെ അഴുക്ക് പറ്റിയാല്‍ എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതാണ്

കാന്‍വാസ്, ലെതര്‍ മെറ്റീരിയലുകളാണ് ഇവയ്ക്കായി ഉപയോഗിക്കുന്നത്. 2000 മുതല്‍ ബാഗിന്റെ വില ആരംഭിക്കുന്നു

കാന്‍വാസ് ക്രോസ്‌ബോഡി സ്ലിങ് ബാഗ്

കാന്‍വാസ് മെറ്റീരിയല്‍ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഈ ഭാഗുകള്‍ ശരീരത്തിന് കുറുകെയോ ഒരു ഭാഗത്ത് മാത്രമായോ ഇടാവുന്നതാണ്

നീണ്ട വള്ളികളുള്ളതിനാല്‍ നിങ്ങളുടെ പാകത്തിന് അഡ്‌ജെസ്റ്റ് ചെയ്ത് ദിവസവും ഉപയോഗിക്കാവുന്നതാണ്. 1,000 രൂപയ്ക്ക് മുകളില്‍ നിലവാരമുള്ളത് ലഭ്യമാണ്

കാന്‍വാസ് മേക്കപ്പ് ബാഗ്

മേക്കപ്പ് സാധനങ്ങള്‍ എപ്പോഴും കയ്യില്‍ സൂക്ഷിക്കേണ്ടി വരുന്നവരാണോ നിങ്ങള്‍? എങ്കില്‍ കാന്‍വാസ് മേക്കപ്പ് ബാഗുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എളുപ്പത്തില്‍ കയ്യില്‍ കരുതാനും മേക്കപ്പ് സാധനങ്ങള്‍ക്ക് കേടുപറ്റാതെ സൂക്ഷിക്കാനും ഇവയ്ക്ക് സാധിക്കും.