വെബ് ഡെസ്ക്
റോസ്, വാനില, ബെറീസ, സാന്‍ഡല്‍, സിട്രസ് ...ഏത് ഫ്ലേവര്‍ വേണമെന്ന് ആദ്യം തീരുമാനിക്കാം. ഒന്നില്‍ കൂടുതല്‍ ചേരുവകള്‍ ചേര്‍ത്ത പെര്‍ഫ്യൂമുകളാണ് വേണ്ടതെങ്കില്‍ ഫ്‌ളോറല്‍, വുഡ്ഡി, ഫ്രഷ്, ഓറിയന്റല്‍ എന്നിങ്ങനെയും ലഭ്യമാണ്.
എന്തെങ്കിലും ആഘോഷത്തിനോ ദൈനംദിന ഉപയോഗത്തിനോ എന്നത് നോക്കി പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുക്കാം. സാധാരണ ദിവസങ്ങളിലെ ഉപയോഗത്തിന് ബോഡി മിസ്റ്റ് തന്നെ ധാരാളം.
എത്രസമം നീണ്ട് നില്‍ക്കുന്ന സുഗന്ധമാണ് വേണ്ടതെന്നത് കൂടി പരിഗണിക്കണം. പെര്‍ഫ്യൂമുകളിലെ എണ്ണയുടെ അളവാണ് അതിന്റെ സുഗന്ധത്തിന്റെ ശക്തി നിര്‍ണയിക്കുന്നത്. നീണ്ട് നില്‍ക്കുന്ന സുഗന്ധമാണോ ആവശ്യമെന്നത് പരിഗണിക്കണം
പെര്‍ഫ്യൂമിലെ ആല്‍ക്കഹോള്‍ അളവ് കൂടി പരിഗണിക്കണം. കൂടുതല്‍ ആല്‍ക്കഹോള്‍ അംശമുള്ള പെര്‍ഫ്യൂമുകള്‍ ചിലപ്പോള്‍ സ്‌കിന്‍ അലര്‍ജിയ്ക്ക് കാരണമായേക്കാം
നല്ല ബ്രാന്‍ഡുകള്‍ നോക്കി തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. ആഡംബര ബ്രാന്‍ഡുകള്‍ താങ്ങാനാകില്ലെങ്കില്‍, അതേ സുഗന്ധം നിലനിര്‍ത്തുന്ന ബേസിക് കളക്ഷനുകള്‍ തിരഞ്ഞെടുക്കാം
പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ സീസണ്‍ ഏതാണെന്നത് കൂടി പരിഗണിക്കണം. വേനല്‍ക്കാലത്ത് വിയര്‍പ്പ് കൂടുമെന്നതിനാല്‍ തന്നെ രൂക്ഷഗന്ധമില്ലാത്തതും ഫ്രഷ്നസ് അനഭവപ്പെടുന്നതുമായ പെര്‍ഫ്യൂമുകളെ ആശ്രയിക്കാം
മഴക്കാലത്തും തണുപ്പുകാലത്തും കൂടുതല്‍ സമയം സുഗന്ധം നിലനില്‍ക്കുന്ന പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്
ഗുച്ചി, ചാനല്‍ നമ്പര്‍ 5, ക്രിസ്റ്റ്യന്‍ ഡയോര്‍ , കാല്‍വിന്‍ ക്ലെയിന്‍ എന്നിവയെല്ലാം പെര്‍ഫ്യൂമുകളിലെ മുന്‍നിര ബ്രാന്‍ഡുകളാണ്