ആശ്ചര്യപ്പെടുത്തും നെയ്ൽ ആർട്

വെബ് ഡെസ്ക്

ഫാഷൻ ലോകത്തെ വ്യത്യസ്തതകളും ഡിസൈനുകളും തുണിത്തരങ്ങളിൽ നിന്ന് നഖങ്ങളിലേക്കെത്തിയിരിക്കുന്നു. പുത്തൻ ഡിസൈനുകള്‍ നഖങ്ങളില്‍ പരീക്ഷിച്ച് പുതിയ ട്രെന്‍ഡുകള്‍ രൂപപ്പെടുത്തുകയാണ് നെയ്ല്‍ ആർട്ടിസ്റ്റുകള്‍

ചെക്കേർഡ് നെയ്ൽസ്

വസ്ത്രങ്ങളിലെ ഫാഷൻ സങ്കല്പങ്ങളിൽ നിന്നാണ് ചെക്കർ ഡിസൈൻ നഖങ്ങളിലേക്ക് എത്തുന്നത്. നഖങ്ങളുടെ തുമ്പിൽ നൽകുന്ന ചെക്ക് പ്രിന്റാണ് ട്രെൻഡിങ്.

90സ് ബട്ടർഫ്‌ളൈസ്

ന്യൂഡ് നെയ്ലിലാണ് ബട്ടർഫ്‌ളൈ ഡിസൈനുകൾ ചേരുന്നത്. പേസ്റ്റൽ നിറങ്ങളിൽ തുടങ്ങി നഖങ്ങളുടെ തുമ്പിലേക്കെത്തുമ്പോൾ ഗ്ലാസ് ഷെയ്ഡിൽ കടുത്ത നിറങ്ങൾ ഉള്ള ഒന്നോ രണ്ടോ ചിത്രശലഭങ്ങൾ ആണ് മികച്ച ഡിസൈൻ

ബ്രൈറ്റ് സ്ട്രൈപ്സ്

നഖങ്ങൾക്ക് ബോൾഡ് ലുക്ക് നൽകാൻ ബ്രൈറ്റ് സ്‌ട്രൈപ്‌സിന് കഴിയും. മഴവില്ലിലോ മറ്റ് ബ്രൈറ്റ് നിറങ്ങള്‍ക്കിടയില്‍ സില്‍വർ ഷെയ്ഡ് കൊടുത്തോ ഡിസൈന്‍ ചെയ്യാം

പേസ്റ്റൽ ടിപ്സ്

അധികം ഡിസൈനുകൾ ഇഷ്ടപ്പെടാത്തവർക്ക് ധൈര്യമായി ചെയ്യാവുന്ന നെയ്ൽ ആർട്ടാണ് പേസ്റ്റൽ ടിപ്സ്. ന്യൂഡ് നഖങ്ങളിലോ ഗ്ലാസ് ഗ്ലിറ്റർ കോട്ടിങ്ങിലോ തുമ്പിലായി റ രൂപത്തിലോ പേസ്റ്റൽ നിറങ്ങൾ കൊടുക്കാം

എക്സ്പ്രെസ്സോ വേവ്സ്

ഒതുങ്ങിയ നഖങ്ങൾക്കാണ് എക്സ്പ്രെസ്സോ വേവ്സ് ഇണങ്ങുന്നത്. സ്കിൻ ഷെയ്ഡിൽ രണ്ട് കോട്ട് നെയിൽ പോളിഷ് ഇട്ട ശേഷം കോഫി ക്രീം നിറത്തിൽ തിരമാലകൾ പോലുള്ള ഡിസൈനുകൾ നൽകാം

ബ്ലിങ്കി ബ്ലൂംസ്

ന്യൂഡ് നഖത്തിലോ ഗ്ലാസ് പോലെ ട്രാൻസ്പരന്റ് ആയ കോട്ടിങ്ങിലോ ചെറിയ വെള്ള പൂക്കളും നടുവിൽ കല്ലുകളും ഉപയോഗിച്ച് ഫിൽ ചെയ്യാം. ഇത് നഖങ്ങൾക്ക് പ്രത്യേക ഭംഗി നൽകും

പേർളി വൈറ്റ്

വൈറ്റ് ക്രീമിൽ നിറത്തിലെ നെയിൽ പോളിഷ് രണ്ടോ മൂന്നോ കോട്ട് അടിച്ച ശേഷം ക്യൂട്ടിക്കിളുകളിൽ ചെറിയ പവിഴമുത്തുകൾ ഘടിപ്പിക്കാം. ഇത് നഖങ്ങൾക്ക് റോയൽ ലുക്ക് നൽകും