വെബ് ഡെസ്ക്
എന്തുകൊണ്ട് ഓറഞ്ച്?
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ആന്റീമൈക്രോബിയല്‍ ഗുണങ്ങള്‍ എണ്ണമയം നീക്കുന്നതിനും മുഖകുരു കുറയ്ക്കുന്നതിനും സഹായിക്കുന്നു.
മുഖകാന്തി വര്‍ധിപ്പിക്കാം
ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് മുഖത്തെ കറുത്ത പാടുകൾ മായ്ക്കാൻ സാധിക്കും. ഓറഞ്ചിന്റെ ആസിട്രിജന്റ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ വിവിധ ചര്‍മ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കുന്നു.
1. ഓറഞ്ച് പീല്‍- തൈര് ഫേസ് പാക്ക്
ഒരു ടേബിള്‍സ്പൂണ്‍ ഓറഞ്ചിന്റെ തൊണ്ട് ഉണക്കി പൊടിച്ചത് 2 ടേബിള്‍സ്പൂണ്‍ തൈരുമായി യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക.
2. ഓറഞ്ച് പീല്‍-തേന്‍ ഫേസ് പാക്ക്
മുഖത്തെ കരിവാളിപ്പ് മാറ്റാന്‍ നല്ലൊരു മാര്‍ഗമാണിത്. ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് പീല്‍ പൗഡര്‍, ഒരു നുള്ള് മഞ്ഞപൊടിയും ഒരു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം ഫേസ് ക്ലെന്‍സറോ റോസ് വാട്ടറോ ഉപയോഗിച്ച് കഴുകി കളയുക.
3. ഓറഞ്ച് പീല്‍- വാള്‍നട്ട് പൗഡര്‍ ഫേസ് പാക്ക്
ഒരു ടേബിള്‍ സ്പൂണ്‍ വീതം ഓറഞ്ച് പീല്‍ പൗഡറും ചന്ദനവും വാള്‍നട്ട് പൊടിയും എടുക്കുക. ഇവ 3 തുള്ളി നാരങ്ങ നീരും, 2 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. 5 മിനിറ്റിന് ശേഷം മുഖം കഴുകി വൃത്തിയാക്കുക.
4. എണ്ണമയമുള്ള ചര്‍മത്തിന് ഓറഞ്ച് പീല്‍-മുള്‍ട്ടാണി മിട്ടി ഫേസ് പാക്ക്
ഒരു ടേബിള്‍സ്പൂണ്‍ വീതം ഓറഞ്ച് പീല്‍ പൗഡറും മുള്‍ട്ടാണി മിട്ടിയും അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ചെറുതായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
5. മുഖക്കുരു അകറ്റാന്‍ ഓറഞ്ച് പീല്‍- നാരങ്ങ ഫേസ് പാക്ക്
ഓറഞ്ച് പീല്‍ പൗഡറില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. മുഖത്ത് പരുട്ടി അരമണിക്കൂര്‍ ശേഷം കഴുകി കളയുക.