മുഖം സുന്ദരമാക്കണോ? ഉപയോഗിക്കാം മത്തങ്ങ കൊണ്ടുള്ള ഫേസ്പാക്കുകള്‍

വെബ് ഡെസ്ക്

വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ , ആന്റിഓക്‌സിഡന്‍സ്, പൊട്ടാസ്യം തുടങ്ങിയവയുടെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ. ചര്‍മം പ്രായമാകുന്നത് തടയുന്നതിനും മുഖക്കുരു, കറുത്ത പാടുകള്‍ തുടങ്ങിയ ചര്‍മപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മത്തങ്ങയുടെ ഉപയോഗത്തിലൂടെ സാധിക്കും

1.മത്തങ്ങയും ചന്ദനവും ഫേസ് പാക്ക്:

പ്രയോജനങ്ങള്‍: മുഖത്തിലെ എണ്ണമയം കുറയ്ക്കുന്നതിന് മത്തങ്ങയ്ക്ക് സാധിക്കും. മുഖക്കുരു മാറ്റുന്നതിനും ചര്‍മത്തിന്റെ ജലാംശം നിലനിര്‍ത്തുന്നതിനും ചന്ദനപ്പൊടിയ്ക്ക് സാധിക്കും

എങ്ങനെ ഉപയോഗിക്കാം:

ഒരു ടേബിള്‍സ്പൂണ്‍ മത്തങ്ങാ പൊടി എടുത്ത് ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി ചേര്‍ത്തും നന്നായി ഇളക്കുക. പേസ്റ്റ് വളരെ കട്ടിയുള്ളതാണെങ്കില്‍, അതിലേക്ക് ആവശ്യമായ അളവില്‍ ശുദ്ധമായ പാല്‍ കൂടെ ചേര്‍ക്കാം. മുഖവും കഴുത്തും കഴുകി വൃത്തിയാക്കിയതിന് ശേഷം ഫേസ് പാക്ക് പുരട്ടുക. ഇത് 15 മിനുട്ട് ഇരിക്കട്ടെ, അതിനുശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക

2. മത്തങ്ങ, തൈര്, ബദാം ഫേസ് പാക്ക്:

പ്രയോജനങ്ങള്‍: സൂര്യാഘാതത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും ചര്‍മം തിളക്കമുള്ളതാക്കുന്നതിനും ഈ ഫേസ് പാക്ക് ഉപയോഗിക്കാം. സൂര്യാഘാതം മൂലമുണ്ടാകുന്ന വീക്കം ശമിപ്പിക്കുന്നതിന് തൈര് സഹായിക്കുന്നു. ബദാമാകട്ടെ ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുകയും ചെയ്യുന്നു.

എങ്ങനെ ഉപയോഗിക്കാം: 1 ടേബിള്‍സ്പൂണ്‍ തൈരും മത്തങ്ങയുടെ ചാറും എടുക്കുക. ഒരു ടീസ്പൂണ്‍ ബദാം പൊടി ചേര്‍ത്ത് ചേരുവകള്‍ നന്നായി ഇളക്കി മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. കഴുകി വൃത്തിയാക്കിയ മുഖത്ത് ഫേസ് പാക്ക് പുരട്ടി 15-20 മിനിറ്റ് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം

3. മത്തങ്ങ, മുട്ടയുടെ വെള്ള, കറുവപ്പട്ട ഫേസ് പാക്ക്:

കറുവപട്ടയ്ക്ക് മുഖത്തേക്കുള്ള രക്തചക്രമണം വര്‍ധിപ്പിക്കാന്‍ സാധിക്കും. നിറവ്യത്യാസവും പ്രായം കൊണ്ടുള്ള ചർമപ്രശ്നങ്ങള്‍ക്കും ഈ ഫേസ് പാക്ക് ഒന്ന് പരീക്ഷിച്ചു നോക്കാം

എങ്ങനെ ഉപയോഗിക്കാം: ഒരു മുട്ടയുടെ വെള്ള എടുത്ത് നന്നായി പതപ്പിക്കുക. അതില്‍ ഒരു ടേബിള്‍സ്പൂണ്‍ മത്തങ്ങാ നീരും ഒരു നുള്ള് കറുവപ്പട്ട പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. മുഖം വൃത്തിയാക്കിയ ശേഷം ഫേസ് പാക്ക് പുരട്ടി പൂര്‍ണ്ണമായും ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട് വെള്ളത്തില്‍ കഴുകി കളയാം

4. ഫ്രൂട്ട് ഐസ് ഫേസ് പാക്ക്:

പ്രയോജനങ്ങള്‍: മുഖക്കുഴി മാറണോ? എങ്കില്‍ ഈ ഫേസ്പാക്ക് പുരട്ടാം. ഫ്രൂട്ട് ആസിഡുകള്‍ അടങ്ങിയതിനാല്‍ ഈ ഫേസ് പാക്കിന് മുഖത്തിലെ അഴുക്കു നീക്കം ചെയ്യാനും മുഖക്കുഴി ചെറുതാക്കാനും സാധിക്കും. ചര്‍മ്മത്തിന്റെ നിറവ്യത്യാസങ്ങള്‍ പരിഹരിക്കാനും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും സാധിക്കും

എങ്ങനെ ഉപയോഗിക്കാം: മത്തങ്ങ, പപ്പായ, പൈനാപ്പിള്‍, തണ്ണിമത്തന്‍ എന്നിവ 2-3 കഷ്ണം വീതം എടുക്കുക. ഇവ മിക്‌സിയില്‍ അരച്ച് ഐസ് ട്രേയില്‍ ഒഴിക്കുക. അവ ഫ്രീസ് ചെയ്ത് നിങ്ങളുടെ ആവശ്യാനുസരണം ക്യൂബുകളായി ഉപയോഗിക്കാം. മുഖം വൃത്തിയാക്കിയ ശേഷം ഐസ് ക്യൂബ് നന്നായി ഉരസി 10-15 മിനിറ്റ് ശേഷം വെള്ളത്തില്‍ കഴുകി കളയാം