ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ 10 അത്‌ലറ്റുകൾ

വെബ് ഡെസ്ക്

പാരീസ് ഒളിമ്പിക്‌സിന് വെള്ളിയാഴ്ച ഔദ്യോഗികമായി തുടക്കമാകുകയാണ്. ഇതിനു മുന്നോടിയായി ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവുമധികം മെഡലുകൾ നേടിയ പത്ത് അത്‌ലറ്റുകളെ പരിചയപ്പെടാം.

മൈക്കൽ ഫെൽ‌പ്സ്

നീന്തലിൽ 23 സ്വർണവും, 3 വെള്ളിയും, 2 വെങ്കലവുമടക്കം 28 ഒളിമ്പിക്സ് മെഡലുകൾ നേടിയ അമെരിക്കൻ കായികതാരം ഒളിംപിക്സിൽ ഏറ്റവും അധികം വ്യക്തിഗത മെഡലുകൾ നേടിയ താരമാണ്

ലാറിസ ലാറ്റിനിന

സോവിയറ്റ് റഷ്യയെ പ്രതിനിധീകരിച്ച് ജിംനാസ്റ്റിക്സിൽ 9 സ്വർണവും, 5 വെള്ളിയും, 4 വെങ്കലവുമടക്കം 18 മെഡലുകൾ കരസ്ഥമാക്കിയ ലാറ്റിനിന ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ അത്‌ലറ്റാണ്‌

നിക്കോളായ് ആൻഡ്രിയാനോവ്

സോവിയറ്റ് റഷ്യയിൽ നിന്നുമുള്ള ഈ ജിംനാസ്റ്റ് 7 സ്വർണവും, 5 വെള്ളിയും, 3 വെങ്കലവുമടക്കം 15 ഒളിമ്പിക്സ് മെഡലുകൾ നേടിക്കൊണ്ടാണ് ഒളിമ്പിക്സ് ചരിത്രത്തിൽ ഇടം പിടിച്ചത്

ബോറിസ് ഷാക്ലിൻ

8 വർഷത്തോളം നീണ്ട ജിംനാസ്റ്റിക് കരിയറിൽ 7 സ്വർണവും,5 വെള്ളിയും, 2 വെങ്കലവുമടക്കം 14 ഒളിമ്പിക്സ് മെഡലുകളാണ് ഈ സോവിയറ്റ് റഷ്യൻ താരം നേടിയത്

എഡ്‌വാർഡൊ മാഞ്ചിയാറോഡി

ഇറ്റലിയിൽ നിന്നുള്ള ഈ ഫെൻസിങ് ഇതിഹാസം 6 സ്വർണവും, 5 വെള്ളിയും, 2 വെങ്കലവുമടക്കം 13 ഒളിമ്പിക്സ് മെഡലുകളാണ് നേടിയിട്ടുള്ളത്

തകാഷി ഓനോ

ജപ്പാനിൽ നിന്നുമുള്ള ഈ ജിംനാസ്റ്റ് 5 സ്വർണവും, 4 വെള്ളിയും, 4 വെങ്കലവുമടക്കം 13 ഒളിമ്പിക്സ് മെഡലുകളാണ് നേടിയെടുത്തത്

പാവോ നുർമി

9 സ്വർണവും, 3 വെള്ളിയുമടക്കം 12 ഒളിമ്പിക്സ് മെഡലുകൽ നേടിയ ഈ ഫിൻലന്റുകാരനായ അത്‌ലറ്റ് ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും പേര് കേട്ട താരങ്ങളിലൊന്നാണ്

ബിർജിറ്റ്‌ ഫിഷർ

20 വർഷം നീണ്ട കരിയറിൽ ഈ ജർമ്മൻ തുഴച്ചിൽ താരം 8 സ്വർണവും, 4 വെള്ളിയുമടക്കം 12 ഒളിമ്പിക്സ് മെഡലുകളാണ് നേടിയത്

സവേയോ കേറ്റോ

8 സ്വർണവും, 3 വെള്ളിയും, 1 വെങ്കലവുമടക്കം 12 ഒളിമ്പിക്സ് മെഡലുകളാണ്‌ ജപ്പാനിൽ നിന്നുമുള്ള ഈ ജിമ്നാസ്റ് തന്റെ രാജ്യത്തിന് വേണ്ടി ഒളിമ്പിക്സിൽ നേടിയത്

ജെന്നി തോംപ്സൺ

8 സ്വർണവും, 3 വെള്ളിയും, 1 വെങ്കലവുമടക്കം 12 ഒളിമ്പിക്സ് മെഡലുകൾ നേടിയ ഈ അമേരിക്കൻ നീന്തൽ താരം ഒളിംപിക്‌സ് ചരിത്രത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായികതാരങ്ങളിലൊന്നാണ്