വീട്ടിൽ ചെയ്യാവുന്ന 10 വ്യായാമ മുറകൾ

വെബ് ഡെസ്ക്

ഉപകരണങ്ങളുടെ സഹായമില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ ഒട്ടേറെയു്ട്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഇത്തരത്തിലുള്ള വ്യായാമ മുറകൾ പരിചയപ്പെടാം

ജമ്പിങ് ജാക്സ്

ഹൃദയാരോഗ്യത്തിനും കലോറികൾ ദഹിപ്പിക്കുന്നതിനും ഏറ്റവും ഉത്തമമായ വ്യായാമമാണ് ജമ്പിങ് ജാക്സ്

പുഷ് അപ്സ്

ഹൃദയപേശികൾ ബലപ്പെടുത്തുന്നതിനും ശരീരത്തിന് ദൃഢത നൽകുന്നതിനും ഏറ്റവും അനുയോജ്യമായ വ്യായാമ മുറയാണ്‌ പുഷ് അപ്സ്

സ്ക്വാട്സ്

കാലുകൾക്കും പിൻഭാഗത്തെ പേശികൾക്കും ഉറപ്പുനൽകുന്നതിന് ഈ വ്യായാമം വളരെ നല്ലതാണ്

ബർപ്പീസ്‌

ശരീരത്തിനു മുഴുവനായി വലിയ തോതിൽ ഗുണം ചെയ്യുന്ന കഠിന വ്യായാമ മുറയാണ്‌ ബർപ്പീസ്‌

ലഞ്ചെസ്

കാലുകളിലെയും പിൻഭാഗത്തെയും പേശികളെ ബലപ്പെടുത്തുന്നതിനായി ചെയ്യുന്ന വ്യായാമ മുറയാണ്‌ ലഞ്ചെസ്

പ്ലാങ്ക്സ്

നെഞ്ചിലെ പേശികൾക്ക് ഉറപ്പ് നൽകുന്നതിനും ഹൃദയാരോഗ്യത്തിനും പ്ലാങ്ക്സ് വളരെ നല്ലതാണ്

മൗണ്ടൻ ക്ലൈമ്പേഴ്സ്

ഹൃദയാരോഗ്യത്തിനും വയറിലെ പേശികളുടെ ദൃഢതയ്ക്കും വളരെ അനുയോജ്യമായ വ്യായാമ മുറയാണ്‌ മൗണ്ടൻ ക്ലൈമ്പേഴ്സ്

ലെഗ് റെയ്‌സസ്

വയറിലെ പേശികൾക്ക് ദൃഢത നൽകുന്നതിനും അടിവയർ കുറയ്ക്കുന്നതിനും ഏറെ ഫലപ്രദമായ വ്യായാമമാണ് ലെഗ് റെയ്‌സസ്

ട്രൈസെപ് ഡിപ്സ്

കൈകളിലെ പേശികൾക്ക് ദൃഢത നൽകുന്നതിനാണ് ട്രൈസെപ് ഡിപ്സ് ചെയ്യുന്നത്

ഹൈ നീസ്‌

ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഫലപ്രദമായ ഒരു വ്യായാമമാണ് ഹൈ നീസ്‌