രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സെലിനിയം അടങ്ങിയ ഭക്ഷണം

വെബ് ഡെസ്ക്

സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾക്ക് കോശങ്ങൾക്കു ക്ഷതമുണ്ടാകുന്നത് തടയാനുള്ള കഴിവുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. സെലിനിയം അടങ്ങിയ ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

ബ്രസീൽ നട്സ്

ഫാറ്റി ആസിഡുകൾ, മഗ്‌നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ബ്രസീൽ നട്സ് സെലിനിയത്തിന്റെ മികച്ച ശ്രോതസ്സാണ്‌

മത്സ്യം

ചൂര, പരവ, മത്തി തുടങ്ങിയ മീനുകളിൽ സെലിനിയം ധാരാളമായി അടങ്ങിയിട്ടുണ്ട്

കക്കയിറച്ചി

സെലിനിയത്താൽ സമ്പുഷ്ടമായ കക്കയിറച്ചി ഓക്സിഡേഷൻ പ്രതിരോധത്തെ തടയുന്നു

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്തുകൾ സെലിനിയത്തിൻ്റെ നല്ല ഉറവിടമാണ്

മുട്ട

വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും സ്രോതസ്സായ മുട്ടയിൽ ധാരാളമായി സെലിനിയം അടങ്ങിയിട്ടുണ്ട്

കോഴിയിറച്ചി

ഓക്സിഡേറ്റീവ് സമ്മർദത്തെ പ്രതിരോധിക്കുന്ന കോഴിയിറച്ചി സെലിനിയത്തിന്റെ മികച്ച സ്രോതസാണ്‌

കൂൺ

പ്രതിരോധശേഷി വർധിപ്പിക്കാൻ ശേഷിയുള്ള കൂണിൽ ധാരാളമായി സെലിനിയം അടങ്ങിയിട്ടുണ്ട്

തവിട് കളയാത്ത ധാന്യം

തവിട്ട് അരി, ഓട്സ് തുടങ്ങിയ തവിട് കളയാത്ത ധാന്യങ്ങൾ സെലിനിയത്തിന്റെ കലവറയാണ്

ചീര

വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവയടങ്ങിയ ചീരയിൽ ധാരാളമായി സെലിനിയം അടങ്ങിയിട്ടുണ്ട്

ചിയാ സീഡ്‌

പോഷകസമൃദ്ധമായ ചീയാ സീഡ് സെലിനിയത്തിൻ്റെ നല്ല ഉറവിടമാണ്