വെബ് ഡെസ്ക്
സഞ്ചാരികളെ ആകര്‍ഷിക്കുന്ന അവിശ്വസനീയവും ആകര്‍ഷകവുമായ ലക്ഷ്യസ്ഥാനങ്ങളാല്‍ നിറഞ്ഞതാണ് ഈ ലോകം. ട്രിപ്പ് അഡ്വൈസറിന്റെ റാങ്കിങ് പ്രകാരമുള്ള 10 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. താജ്‌മഹല്‍ റാങ്കിങ്ങില്‍ 22-ാം സ്ഥാനത്താണ്
എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്
ന്യൂയോര്‍ക്കിന്റെ അപരനാമമായ എംപയര്‍ സ്റ്റേറ്റിന്റെ പേരിലറിയപ്പെടുന്ന ഈ അംബരചുംബിക്ക് 102 നിലകളാണുള്ളത്. ആകാശക്കാഴ്ചകളും ന്യൂയോര്‍ക് നഗരത്തിന്റെ ഭംഗിയും ആസ്വദിക്കാവുന്ന കെട്ടിടം നഗരത്തിലെ അത്ഭുതക്കാഴ്ചയാണ്
ഈഫല്‍ ടവർ
ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നിര്‍മിക്കപ്പെട്ട ഈ ഗോപുരം പാരീസ് നഗരത്തിലെ പ്രധാന ആകര്‍ഷണമാണ്. 1,063 അടി ഉയരമുള്ള ഈ കെട്ടിടം ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്
ആന്‍ ഫ്രാങ്ക് ഹൗസ്
ജര്‍മനിയിലെ ജൂതക്കുരുതിയുടെ ഭീകരതകള്‍ ഡയറിക്കുറുപ്പുകളിലൂടെ ലോകത്തെ അറിയിച്ച ആന്‍ ഫ്രാങ്ക് രണ്ടാം ലോകയുദ്ധത്തില്‍ രഹസ്യമായി കഴിഞ്ഞിരുന്ന ഈ വീട് ആംസ്റ്റര്‍ഡാമില്‍ സ്ഥിതി ചെയ്യുന്നു
ബസിലിക്ക ഡി ല സഗ്രഡ ഫെമിലിയ
ബാഴ്സലോണയില്‍ സ്ഥിതി ചെയുന്ന ഈ ദേവാലയം പണി പൂര്‍ത്തീകരിക്കപ്പെടാത്ത ലോകത്തിലെ ഏറ്റവും വലിയ പള്ളിയാണ്. ലോകപ്രശസ്ത ആര്‍ക്കിടെക്റ്റായ ആന്റണി ഗൗഡിയുടെ മികച്ച നിര്‍മിതികളിലൊന്നാണിത്
കേമാന്‍ ക്രിസ്റ്റല്‍ ഗുഹകള്‍
2015ല്‍ കരീബിയന്‍ ദ്വീപുകളില്‍ കണ്ടെത്തിയ ഒരുകൂട്ടം ഭൂഗര്‍ഭ ഗുഹകളെയാണ് കേമാന്‍ ക്രിസ്റ്റല്‍ ഗുഹകള്‍ എന്ന് വിളിക്കുന്നത്. 10 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ടെന്നു കരുതുന്ന ക്രിസ്റ്റലീയ രൂപീകരണങ്ങളും ഭൂഗര്‍ഭ തടാകവും ഈ ഗുഹയ്ക്കുള്ളിലുണ്ട്
കൊളോസിയം
റോമന്‍ സാമ്രാജ്യത്തിന്റെ പ്രാമാണ്യത്തെ ഓര്‍മപ്പെടുത്തുന്ന കൊളോസിയത്തിനു ഏകദേശം എണ്‍പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. ഇറ്റലിയിലെ റോമില്‍ സ്ഥിതി ചെയ്യുന്ന ഈ പടുകൂറ്റന്‍ സ്റ്റേഡിയം റോമിലെ പ്രധാന ആകര്‍ഷണമാണ്
ലൂവ് മ്യൂസിയം
ഫിലിപ്പ് രണ്ടാമന്റെ നേതൃത്വത്തില്‍ പാരിസിലെ ലൂവ് കൊട്ടാരത്തിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മ്യൂസിയത്തിനുള്ളില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ചരിത്രപ്രധാന കലാസൃഷ്ടികളായ മൊണാലിസ, വീനസ് ഡി മിലോ എന്നിവ സൂക്ഷിച്ചിരിക്കുന്നു
ഗാര്‍ഡന്‍സ് ബൈ ദി ബേ
ഏകദേശം 250 ഏക്കറോളം വിസ്തൃതിയില്‍ സിംഗപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതി പാര്‍ക്കാണ് ഗാര്‍ഡന്‍സ് ബൈ ദി ബേ. ഇതില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അഞ്ചു ലക്ഷത്തോളം സസ്യജാലങ്ങളുണ്ട്
ദൂമോ ഡി മിലാനോ
സെന്റ് മേരിയുടെ ജനനത്തിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച ഈ കത്തീഡ്രല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ പള്ളിയാണ്. ഗോത്തിക് മാതൃകയില്‍ നിര്‍മിച്ചി പള്ളി ഇറ്റലിയിലെ മിലാനില്‍ സ്ഥിതി ചെയ്യുന്നു
ഷെയ്ഖ് സയ്യിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍
അബുദാബിയില്‍ സ്ഥിതിചെയ്യുന്ന ഈ മസ്ജിദ് ലോകത്തിലെ എട്ടാമത്തെ വലിയ പള്ളിയാണ്. മനോഹരമായ അലങ്കാരപ്പണികളുള്ള മസ്ജിദ് അബുദാബിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്