വെബ് ഡെസ്ക്
ശരീരത്തിന്റെ ആരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് ചർമത്തിന്റെ ആരോഗ്യം. ഇതിനു സഹായിക്കുന്ന 10 കാര്യങ്ങൾ നോക്കാം
വെള്ളം കുടിക്കാം
ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശം നിലനിൽക്കുകയും ചർമത്തിന് ആരോഗ്യം ഉണ്ടാകുകയും ചെയ്യുന്നു
ക്ലെൻസിങ് ചെയ്യാം
ചർമത്തിന് യോജിച്ച ക്ലെൻസർ ഉപയോഗിച്ച് രാവിലെയും രാത്രിയും മുഖം കഴുകുന്നത് ചർമത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്
ടോണർ ഉപയോഗിക്കാം
മുഖം വൃത്തിയാക്കിയതിനുശേഷം ടോണർ ഉപയോഗിക്കുന്നത് ചർമത്തിലെ സുഷിരങ്ങളുടെ വലിപ്പം കുറയുന്നതിന് സഹായകമാണ്
സിറം നല്ലത്
വിറ്റാമിൻ സി, ഹൈലറൂണിക് ആസിഡ് എന്നിവയടങ്ങിയ സിറം മുഖത്ത് ഉപയോഗിക്കുന്നത് ചർമത്തിലെ വിവിധ പ്രശ്‍നങ്ങൾക്ക് പരിഹാരമുണ്ടാക്കും
ഐ ക്രീം ഉപയോഗിക്കാം
കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ, വീക്കം എന്നിവയകറ്റാൻ ഐ ക്രീം ഉപയോഗിച്ചുള്ള മസാജ് ഫലപ്രദമാണ്
മോയിസ്ചറൈസർ ആവാം
പരിസ്ഥിതിയിൽ നിന്ന് ചർമത്തിനുണ്ടാകുന്ന സമ്മർദങ്ങൾ തടയാൻ ചർമം മോയ്സ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണ്
സൺസ്‌ക്രീൻ മുഖ്യം
ചർമത്തിന് ഹാനികരമായ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്നു രക്ഷ നേടാൻ സൺസ്‌ക്രീനിന്റെ ഉപയോഗം സഹായിക്കും
പ്രാതൽ ഒഴിവാക്കരുത്
പോഷകസമൃദ്ധമായ പ്രാതൽ ദിവസവും കഴിക്കുന്നത് ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെ അനിവാര്യമാണ്
വ്യായാമം പ്രധാനം
രാവിലെ വ്യായാമം ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുകയും ചർമത്തിന് ആവശ്യമായ ഓക്സിജൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു
സമ്മർദം വേണ്ട
അമിതമായ മാനസിക സമ്മർദം ചർമത്തിൽ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു