വീണ്ടും ചീറ്റകള്‍ വരുന്നു; ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇത്തവണയെത്തുന്നത് 12 എണ്ണം

വെബ് ഡെസ്ക്

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും 12 ചീറ്റകളെ ഇന്ത്യയിലെത്തിക്കും. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലാണ് ചീറ്റകൾ എത്തിച്ചേരുന്നത്

ഫെബ്രുവരി 18 നാണ് ചീറ്റകൾ ഇന്ത്യയിലെത്തുക

ഇത്തവണ ഏഴ് ആൺ ചീറ്റകളെയും അഞ്ച് പെൺ ചീറ്റകളെയുമാണ് എത്തിക്കുന്നത്

ടാംബോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സ് ട്രാൻസ്പോർട്ട് വിമാനത്തിൽ ആയിരിക്കും കൊണ്ടു വരിക

ശനിയാഴ്ച രാവിലെ ചീറ്റകളെ എംപിയിലെ ഗ്വാളിയോർ എയർഫോഴ്സ് ബേസിൽ എത്തിച്ച ശേഷം അവിടെ നിന്നും ഐഎഎഫ് ഹെലികോപ്റ്ററില്‍ 165 കിലോമീറ്റർ അകലെയുള്ള ഷിയോപൂർ ജില്ലയിലെ കെഎൻപിയിലേക്ക് കൊണ്ടുപോകും

ഉച്ചയ്ക്ക് 12 മണിയോടെ കെഎൻപിയിൽ എത്തുന്ന ഇവരെ നിരീക്ഷണ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനാണ് തീരുമാനം

ചീറ്റകൾക്കായി 10 നിരീക്ഷണ ഷെല്‍ട്ടറുകളാണ് ഉണ്ടാക്കിയിരിക്കുന്നത്

ഓരോ ചീറ്റയ്ക്കും 3,000 ഡോളർ നല്‍കിയാണ് ഇന്ത്യയിലെത്തിക്കുന്നത്

 ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതിനെ തുടർന്നാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കാനുളള തീരുമാനം സർക്കാർ കൈക്കൊണ്ടത്