പുതുവര്‍ഷത്തില്‍ പുറത്തിറങ്ങിയ 6 സ്മാര്‍ട്ട് ഫോണുകള്‍

വെബ് ഡെസ്ക്

വണ്‍പ്ലസ് 11 5ജി

വണ്‍പ്ലസ് ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന വണ്‍പ്ലസ് 5ജിയുടെ ആഗോളതലത്തിലുള്ള ലോഞ്ചിങ് ഫെബ്രുവരിയിലാണെങ്കിലും ചൈനയില്‍ ജനുവരി ആദ്യവാരം തന്നെ ഫോണുകള്‍ പുറത്തിറക്കി. വില: 12GB + 256GB ബേസ് സ്റ്റോറേജിന് RMB 3,999 (ഏകദേശം 48,000 രൂപ)

റെഡ്മിനോട്ട് 11 സീരീസ്

റെഡ്മിനോട്ട് 11 സീരിസ് ഫോണുകള്‍ പുറത്തിറക്കിയാണ് ഷവോമി പുതുവര്‍ഷത്തില്‍ തുടക്കമിട്ടത്. റെഡ്മി നോട്ട് 12 , റെഡ്മി നോട്ട് 12 പ്രോ , റെഡ്മി നോട്ട് 12 പ്രോ+ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ സിരീസിലെ ഫോണുകള്‍.

മോട്ടറോളയുടെ തിങ്ക്‌ഫോണ്‍

മോട്ടറോളയുടെ ലെനോവോ തിങ്ക്‌ഫോണ്‍ വിപണിയില്‍ എത്തി. ഒൻപത് വര്‍ഷങ്ങള്‍ക്ക് മുൻപ് ലെനോവോ, മോട്ടോറോളയെ വാങ്ങിയിരുന്നെങ്കിലും രണ്ട് ബ്രാന്‍ഡുകളും ഒരുമിച്ച് പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് തിങ്ക് ഫോണ്‍.

റെഡ്മി 12 സി

ഷവോമി അവതരിപ്പിക്കുന്ന ബഡ്ജറ്റ് ഫ്രണ്‍ഡ്‌ലി സ്മാര്‍ട്ട് ഫോണാണ് റെഡ്മി 12 സി. ഈ എന്‍ട്രി ലെവല്‍ ഫോണില്‍ 6.71 ഇഞ്ചിന്റെ hd+ ഡിസ്‌പ്ലേയോടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. വില: 8400 രൂപ

പോക്കോ സി50

മികച്ച ഫീച്ചറുകളോടെ പോക്കോയുടെ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6499 രൂപയാണ് ഇന്ത്യയിലെ വില.

സാംസങ് ഗ്യാലക്‌സി F04

ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് സാംസങിന്റെ ഗ്യാലക്‌സി F04. 600 * 720 റെസല്യൂഷനില്‍ 6.5 ഇഞ്ചിന്റെ HD+ ന്റെ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 7499 രൂപയാണ് ഇന്ത്യയിലെ വില.