വെബ് ഡെസ്ക്
ഉറങ്ങുന്നതിനു മുൻപായി കുട്ടികളോട് മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ അവരുടെ മനസികാരോഗ്യത്തിലും ആത്മവിശ്വാസത്തിലും വലിയ സ്വാധീനം ചെലുത്താറുണ്ട്. കുഞ്ഞുങ്ങൾ മാതാപിതാക്കളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്ന 7 കാര്യങ്ങൾ നോക്കാം.
'നിന്നോടുള്ള സ്നേഹം എന്നുമുണ്ടാകും'
ഇത്തരത്തിലുള്ള ഉറപ്പ് കുഞ്ഞുങ്ങളിൽ സുരക്ഷിതത്വബോധവും മാതാപിതാക്കളോട് വിശ്വാസവും ഉണ്ടാക്കിയെടുക്കാൻ വളരെ സഹായകമാണ്
'നിനക്കെന്താകണമോ, അതാണ് നീ'
ഇത്തരത്തിലുള്ള വാക്കുകൾ കുഞ്ഞുങ്ങൾക്ക് സ്വന്തം കഴിവിലും ആഗ്രഹങ്ങളിലും വിശ്വാസം ഉണ്ടാക്കിയെടുക്കാൻ ഉപകാരപ്പെടും
'നന്നായി പരിശ്രമിക്കേണ്ടത് ആവശ്യം'
പരിശ്രമത്തിന്റെ വില കുഞ്ഞുങ്ങളെ മനസ്സിലാക്കാനും, ദൃഢനിശ്ചയം ഉണ്ടാക്കിയെടുക്കാനും ഇത്തരത്തിലുള്ള പാഠങ്ങൾ സഹായിക്കും
'നീയായി തന്നെയിരുന്നാൽ മതി'
താരതമ്യപ്പെടുത്തലുകൾക്കപ്പുറം കുഞ്ഞുങ്ങൾക്ക് സ്വന്തം വിലയും പ്രാധാന്യവും മനസ്സിലാക്കാൻ ഇത്തരത്തിലുള്ള ഉറപ്പുകൾ സഹായകമാണ്
'ഇന്നെന്തൊക്കെ പഠിച്ചു?'
കുഞ്ഞുങ്ങളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യം കാണിക്കുന്നത് അവരിൽ കൂടുതലറിയാനുള്ള ജിജ്ഞാസ വളർത്തിയെടുക്കാൻ സഹായിക്കും
'എന്തെങ്കിലും പറയാനുണ്ടോ?'
ഇത്തരത്തിലുള്ള ചോദ്യങ്ങൾ കുഞ്ഞുങ്ങൾക്ക് എന്ത് പ്രശ്നങ്ങളും മാതാപിതാക്കളോട് തുറന്നു സംസാരിക്കാനുള്ള സാഹചര്യങ്ങൾക്ക് വഴിതുറക്കും
'ഞങ്ങളെന്നും ഒപ്പമുണ്ട്'
ഇത്തരത്തിൽ കുഞ്ഞുങ്ങളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കിയെടുക്കുന്നത് അവർക്ക് മാതാപിതാക്കളെ പ്രതിസന്ധികളിൽ ആശ്രയിക്കുന്നതിന് പ്രചോദനമാകും