വെബ് ഡെസ്ക്
ചില പ്രേത്യേക ഭക്ഷണ സാധനങ്ങളോടൊപ്പം ചായ കുടിക്കുന്നത് ചായയുടെ രുചി വർധിപ്പിക്കും. എന്നാൽ മറ്റു ചിലത് ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ചായയോടൊപ്പം യോജിക്കാത്ത 8 ആഹാരങ്ങൾ പരിചയപ്പെടാം
പുളിയുള്ള പഴവർഗ്ഗങ്ങൾ
പുളിപ്പുള്ള പഴവർഗ്ഗങ്ങൾ ചായയോടൊപ്പം കഴിക്കുന്നത് ദഹന സംബന്ധമായ ആരോഗ്യ പ്രശ്‍നങ്ങൾക്ക് കാരണമാകും
അമിത എരിവുള്ള ഭക്ഷണം
അമിതമായി എരിവുള്ള ഭക്ഷണം ചായയോടൊപ്പം കഴിക്കുന്നത് നാവിനും വയറിനും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും
മധുരപലഹാരങ്ങൾ
അമിതമധുരം ചേർന്ന പലഹാരങ്ങൾ ചായയോടൊപ്പം കഴിക്കുന്നത് ചായയുടെ രുചി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു
ഉപ്പ് കൂടിയ പലഹാരങ്ങൾ
ശരീരത്തിന് ജലാംശം പ്രദാനം ചെയ്യുന്ന ചായയുടെ ഗുണങ്ങൾ ഉപ്പ് കൂടിയ പലഹാരങ്ങൾ അതിനൊപ്പം കഴിക്കുന്നതിലൂടെ ഇല്ലാതാകുന്നു
ചീസ്
പല തരത്തിലുള്ള ചീസ് ചായയോടൊപ്പം കഴിക്കുന്നത് ചായയുടെ സ്വാദിനെയും ഗുണങ്ങളെയും ഇല്ലാതാക്കുന്നു
വറുത്തെടുത്ത ഭക്ഷണം
എണ്ണമയം കൂടിയ വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ ചായയുടെ ചേരുവകളുടെ ഗുണത്തിനോട് യോജിച്ചുപോകുന്നതല്ല.
പ്രോസെസ്സ്ഡ് മാംസം
അമിതമായി കൊഴുപ്പടങ്ങിയ പ്രോസെസ്സ്ഡ് മാംസം ചായയോടൊപ്പം കഴിക്കുന്നതിലൂടെ ഉദര രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്
ഇലക്കറികൾ
ചായയോടൊപ്പം ഇലക്കറികൾ കഴിച്ചാൽ അവയിലെ ഇരുമ്പിന്റെ അംശം സ്വംശീകരിക്കുന്നതിൽ ശരീരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടും