വെബ് ഡെസ്ക്
മെച്ചപ്പെട്ട ദഹനം മുതൽ ചർമത്തിന്റെ ആരോഗ്യം വരെ പ്രദാനം ചെയ്യാൻ കക്കിരിവിത്തിനു കഴിയും. ദിവസവും കക്കിരിവിത്ത് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ദഹനം സുഗമം
നാരുകളാൽ സമ്പുഷ്ടമായ കക്കിരിവിത്ത് കഴിക്കുന്നതിലൂടെ ദഹനപ്രക്രിയ സുഗമമായി നടക്കുന്നു
ജലാംശം വർധിപ്പിക്കുന്നു
ജലാംശം ധാരാളമടങ്ങിയ കക്കിരിവിത്ത് കഴിക്കുന്നതിലൂടെ നിർജലീകരണം തടയാൻ കഴിയും
ശരീരഭാരം കുറയ്ക്കാം
കലോറി കുറഞ്ഞതും നാരുകളടങ്ങിയതുമായ കക്കിരിവിത്ത് കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും
കോശങ്ങളെ സംരക്ഷിക്കുന്നു
കക്കിരിവിത്തിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദം കുറച്ച് ശരീരകോശങ്ങളെ സംരക്ഷിക്കുന്നു
ഹൃദയാരോഗ്യത്തിന് ഉത്തമം
കക്കിരിവിത്തിൽ അടങ്ങിയിരിക്കുന്നു മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്
ചർമത്തിനു തിളക്കം
കക്കിരിവിത്തിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവ ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിച്ച് അതിന്റെ സ്വാഭാവിക തിളക്കം നിലനിർത്തുന്നു
എല്ലുകൾക്ക് ആരോഗ്യം
കക്കിരിവിത്തിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നു
ശരീരം ശുദ്ധീകരിക്കുന്നു
ദിവസവും കക്കിരിവിത്ത് കഴിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് ഏറെ സഹായകരമാണ്
പ്രതിരോധം ശക്തമാക്കുന്നു
കക്കിരിവിത്തിൽ അടങ്ങിയിരിക്കുന്ന സിങ്ക് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു