വെബ് ഡെസ്ക്
അന്‍പതുകളിലേയ്ക്ക് കടന്ന വിവാഹിതരായ ദമ്പതികളാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളത്
അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (റെഗുലേഷന്‍) ആക്ടില സെക്ഷന്‍ 21 (ജി) പ്രകാരം നിശ്ചയിച്ചിട്ടുള്ള സ്ത്രീകളുടെ ഉയര്‍ന്ന പ്രായപരിധി 50 ഉം പുരുഷന്മാര്‍ക്ക് 55 ഉം ആണ്. ഇത് ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയത്
എആര്‍ടി നിയമത്തിലെ സെക്ഷന്‍ 21 (ജി) പ്രകാരം നിശ്ചയിച്ചിട്ടുള്ള പ്രായപരിധി കവിഞ്ഞവര്‍ക്ക് ആശുപത്രികളില്‍ നിന്ന് ചികിത്സ നല്‍കുന്നില്ലെന്നാണ് പരാതി
നിയമ പ്രകാരം എആര്‍ടി സേവനങ്ങള്‍ നല്‍കുന്നതിന് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ഒരു വര്‍ഷം ഒരുമിച്ച് കഴിയണം
ഒരു വര്‍ഷം തികയുമ്പോള്‍, അപേക്ഷകര്‍ ആശുപത്രിയെ സമീപിക്കുകയും ഒരു കുട്ടിയെ പ്രസവിക്കാനുള്ള ഓപ്ഷനായി ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) സാങ്കേതിക വിദ്യ പരിഗണിക്കുകയും ചെയ്യണമെന്നാണ് നിലവിലെ നിയമം
പ്രായപരിധി നിശ്ചയിക്കുന്ന നടപടി എആര്‍ടി നിയമത്തിലെ സെക്ഷന്‍ 21(ജി) വിവേചനപരവും ഏകപക്ഷീയവുമാണന്നാണ് ഹര്‍ജിക്കാരുടെ വാദം
ആരോഗ്യമുള്ള വ്യക്തികളുടെ കാര്യത്തില്‍ പ്രായ പരിധിയെന്നത് ഒഴിവാക്കണമെന്നാണാവശ്യം
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 പ്രകാരമുള്ള അവകാശങ്ങള്‍ ലംഘിക്കുന്നതിനാല്‍ പ്രസ്തുത വ്യവസ്ഥ റദ്ദാക്കണമെന്നുമെന്നും ആവശ്യമുണ്ട്