വെബ് ഡെസ്ക്
നിരവധി ആരാധകരുള്ള ഒരു ഭക്ഷണമാണ് തൈരുസാദം. എളുപ്പത്തിലുണ്ടാക്കാം എന്നതാണ് തൈരുസാദത്തിന്റെ പ്രത്യേകത
തയാറാക്കുമ്പോള്‍ ചെറിയ പിഴവുകള്‍ വന്നാല്‍ തൈരുസാദത്തിന്റെ രുചി നഷ്ടപ്പെടും. തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം
അരി അമിതമായി വെന്തിട്ടില്ലെന്ന് ഉറപ്പാക്കുക. പാകത്തിന് വെന്താല്‍ മാത്രമെ തൈര് ചേർക്കുമ്പോള്‍ രുചികരമാകു
പഴകിയ ചോർ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. പഴകിയ ചോറുണ്ടെങ്കില്‍ തിളപ്പിച്ചതിന് ശേഷം ഉപയോഗിക്കുന്നതായിരിക്കും ഉത്തമം
ചൂടുചോർ തൈരുസാദം ഉണ്ടാക്കാൻ ഉപയോഗിക്കാതിരിക്കുക. ചോർ തണുത്തതിന് ശേഷം തൈരുചേർക്കുക
ഉണക്കമുളകും മറ്റ് ചേരുവകളും ഉള്‍പ്പെട്ട മിശ്രിതം വേഗം ചേർക്കാതിരിക്കുക. മിശ്രിതത്തിലിട്ടിരിക്കുന്ന ചേരുവകളെല്ലാം കൃത്യമായി ചേർന്നതിന് ശേഷം മാത്രം ഉപോയിഗിക്കുക
തൈരുസാദം ഉണ്ടാക്കാനായി പഴകിയ തൈര് കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. വീട്ടിലുണ്ടാക്കിയ തൈരാണ് ഏറ്റവും അനുയോജ്യം