വിറ്റമിനുകളുടെ ഉറവിടം; അറിയാം മാങ്ങയുടെ ഗുണങ്ങള്‍

വെബ് ഡെസ്ക്

അവധിക്കാലം മാമ്പഴക്കാലം കൂടിയാണ്. നാട്ടിന്‍പുറങ്ങളിലും പഴക്കടകളിലും മാങ്ങ സുലഭമായി ലഭിക്കുന്ന കാലമാണിത്. മധുരമുള്ളതും ചെറിയ പുളിയുള്ളതുമായ വിവിധതരം മാങ്ങകളുണ്ട്. എല്ലാവരും ആസ്വദിച്ചുകഴിക്കുന്ന മാങ്ങയുടെ ഗുണങ്ങളും കൂടി അറിയാം

വിറ്റമിന്‍ സി യുടെ ഉറവിടം

മാങ്ങയില്‍ വിറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

മാങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനത്തിന് വളരെ സഹായകരമാണ്

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

മാങ്ങയില്‍ പെക്റ്റിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

മാങ്ങയില്‍ വിറ്റമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ കാഴ്ച ശക്തി നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു

മുഖക്കുരു കുറയ്ക്കുന്നു

മാങ്ങയില്‍ വിറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് സെബം ഉല്‍പാദനം നിയന്ത്രിക്കുന്നതിനും മുഖക്കുരു വരുന്നത് തടയാനും സഹായിക്കുന്നു

ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും , ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന പൊട്ടാസ്യം മാങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്

കരളിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നു

മാങ്ങയിൽ ഉയർന്ന അളവിൽ വിറ്റമിൻ ബി 6 അടങ്ങിയിട്ടുള്ളതിനാൽ കരളിൻറെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു

മാങ്ങയില്‍ വിറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നു