ഓട്‍സിന് ഇത്രയേറെ ഗുണങ്ങളോ?

വെബ് ഡെസ്ക്

നീര്‍ക്കെട്ട് തടയുന്നു

അമിതമായുണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ പലപ്പോഴും പ്രയാസമാകാറുണ്ട്. ഓട്സ് കഴിക്കുന്നത് ഇത് തടയാന്‍ സഹായിക്കും.

ഭാരം കുറയ്ക്കുന്നു

ഓട്സ് കഴിക്കച്ചാല്‍ ഏറെ സമയം വയര്‍ നിറഞ്ഞിരിക്കുന്നതുപോലെ തോന്നും. ഇത് ഇടവിട്ടുള്ള ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കും.

ദഹന പ്രക്രിയക്ക് സഹായിക്കുന്നു

ആരോഗ്യകരമായ ദഹനം പ്രദാനം ചെയ്യുന്നു. ഇതിനുപുറമേ ഓട്സിലെ നാരുകള്‍ മലബന്ധ പ്രശ്‌നങ്ങള്‍ തടയുന്നു.

ചര്‍മത്തിന്റെ ആരോഗ്യം

അനാവശ്യ കൊഴുപ്പുകള്‍ ഇല്ലാതാക്കുന്നതിലൂടെ ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

രോഗ പ്രതിരോധം ശക്തിപ്പെടുത്തും

ഓട്സില്‍ കാണപ്പെടുന്ന ബീറ്റാ ഗ്ലൂക്കന്‍സ് രോഗപ്രതിരോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് അണുബാധ തടയുന്നു.

ഊര്‍ജ്വസ്വലരാക്കുന്നു

ഓട്സില്‍ അടങ്ങിയിരിക്കുന്നകാര്‍ബോ ഹൈഡ്രേറ്റ് ശരീരത്തിനും, തലച്ചോറിനും ഊര്‍ജം പ്രദാനം ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍സ് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

ഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ തന്നെ പ്രമേഹമുള്ളവര്‍ ഓട്സ് കഴിക്കുന്നത് നല്ലതാണ്.

പോഷകം

ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, ബി വിറ്റാമിനുകള്‍ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്.