സാഹസികയാത്രികർക്ക് പ്രിയപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങൾ

വെബ് ഡെസ്ക്

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാവുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാഹസികതയ്ക്ക് അനുയോജ്യമായ ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രദേശങ്ങൾ പരിചയപ്പെടാം.

ഋഷികേശ്

വൈറ്റ് വാട്ടർ റാഫ്റ്റിങ്ങിന് പ്രശസ്തമായ ഋഷികേശിൽ മൗണ്ടെയ്‌ൻ ബൈക്കിങ്, ബൻജീ ജമ്പിങ് എന്നിവയും ചെയ്യാൻ കഴിയും.

ആംബി വാലി

ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ടിംഗ് തുടങ്ങിയ വാട്ടർ ഗെയിമുകൾക്ക് പ്രശസ്തമായ ഈ പ്രദേശത്ത് സ്കൈ ഡൈവിങ്, റോക്ക് ക്ലൈമ്പിങ് എന്നിവയും ചെയ്യാനാകും.

ലഡാക്ക്

മൗണ്ടെയ്‌ൻ ബൈക്കിങ്, ക്വാഡ് ബൈക്കിങ്, ട്രെക്കിങ് തുടങ്ങിയ സാഹസിക പ്രവർത്തികൾക്ക് പ്രശസ്തമാണ് ലഡാക്ക്.

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

സ്‌നോർക്കലിങ്, പാരാസെയ്‌ലിങ്, കയാക്കിങ് തുടങ്ങിയ വാട്ടർ ഗെയിമുകൾക്ക് പ്രശസ്തമാണ് ഈ ദ്വീപസമൂഹം.

ഗുൽമർഗ്

സ്കീയിങ് പ്രേമികളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും മികച്ച സ്കീയിങ് റിസോർട്ടുകൾക്ക് പ്രശസ്തമാണ്.

ജയ്‌പൂർ

വൈൽഡ്‌ലൈഫ് സഫാരി, ആനസവാരി, എടിവി ബൈക്ക് റൈഡ് തുടങ്ങിയ സാഹസിക ഗെയിമുകൾ ഇവിടെ ചെയ്യാൻ കഴിയും.

ചാദർ ട്രെക്ക്

-30 ഡിഗ്രി താപനിലയിൽ ഉറഞ്ഞുകിടക്കുന്ന ലഡാക്കിലെ സൻസ്കർ നദിക്ക് കുറുകെയുള്ള ട്രെക്കിങ്ങാണ് ഈ പ്രദേശത്തെ ഏറ്റവും വലിയ പ്രേത്യേകത.

ഔലി

ശൈത്യകാലത്ത് മഞ്ഞിന് മുകളിൽ കൂടിയുള്ള ട്രെക്കിങ്ങിനു പ്രശസ്തമായ ഈ പ്രദേശം ട്രെക്കിങ്ങ് പ്രേമികളുടെ സ്വർഗ്ഗം തന്നെയാണ്.