പോകാം ഒരടിപൊളി അവധിക്കാലയാത്ര അരുണാചൽ പ്രദേശിലേക്ക്

വെബ് ഡെസ്ക്

വിനോദയാത്രകൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് വേനൽക്കാലം. സ്കൂൾ അവധിയായതിനാൽ കുടുംബത്തോടൊപ്പം നല്ല സ്ഥലങ്ങൾ കണ്ടെത്തി യാത്ര തിരിക്കാം.

അവധിക്കാല യാത്രകൾ നടത്താൻ പറ്റിയ ഏറ്റവും നല്ല ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് അരുണാചൽ പ്രദേശ്. ഈ വേനലിൽ അരുണാചലിൽ നമുക്ക് സന്ദർശിക്കാവുന്ന ചില മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ നോക്കാം.

തവാങ്

അരുണാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് തവാങ്. പർവതനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്തെ സന്യാസിമഠങ്ങളും ജീവിതരീതിയും പുതിയൊരു യാത്രാനുഭവം സമ്മാനിക്കും.

സിറോ

ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന അരുണാചൽ പ്രദേശിലെ പട്ടണമാണ് സിറോ. നെൽവയലുകൾക്കും പൈൻ വനങ്ങൾക്കും പുറമെ ഗോത്രവിഭാഗങ്ങളുടെ സംസ്കാരവും സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്.

നംദഫ നാഷണൽ പാർക്ക്

വംശനാശ ഭീഷണി നേരിടുന്ന സ്നോ ലിയോപാഡും ഹൂലോക്ക് ഗിബ്ബണും ഉൾപ്പടെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് നംഫാദ ദേശീയ ഉദ്യാനം.

നംസായി

ശിൽപ്പങ്ങൾ കൊണ്ടും ക്ഷേത്രങ്ങൾ കൊണ്ടും മനോഹരമായ സ്ഥലമാണ് നാംസായി.

സേല പാസ്

ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ ഒരു പുണ്യസ്ഥലമാണ് സേല പാസ്. സേല തടാകം ഇവിടത്തെ ഒരു പ്രധാന ആകർഷണമാണ്.

ഈഗിൾ നെസ്റ്റ് വന്യജീവി സങ്കേതം

ട്രക്കിങ്, പക്ഷിനിരീക്ഷണം, സാംസ്‌കാരിക പൈതൃകങ്ങൾ സന്ദർശിക്കൽ തുടങ്ങി നിരവധി നിരവധി ആക്ടിവിറ്റികൾ ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകതയാണ്.

ദിരംഗ് താഴ്വര

ഈ താഴവരയിൽനിന്ന് ഉത്ഭവിക്കുന്ന ചൂടുനീരുറവകളാണ് താഴ്വരയെ പ്രശസ്തമാക്കുന്നത്. ഈ നീരുറവകൾക്ക് രോഗശാന്തി നൽകാൻ കഴിയുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

സംഗ്തി താഴ്വര

വംശനാശ ഭീഷണി നേരിടുന്ന ബ്ലാക്ക് നെക്ക്ഡ് ക്രെയിൻ ആണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഈ പക്ഷിയുടെ സാന്നിധ്യം ഏറ്റവും കൂടുതൽ കാണുന്ന സ്ഥലമാണ് സംഗ്തി താഴ്വര.

മെച്ചുക

മഞ്ഞുമൂടിയ കൊടുമുടികളും പച്ചപ്പ് നിറഞ്ഞ താഴ്വരകളും പ്രധാന ആകർഷണം. സാഹസിക യാത്രകൾക്ക് ഏറെ അനുയോജ്യം.