മലനിരകളും താഴ്വരകളും, ഇന്ദ്രജിത്തിന്റെ ബൈക്ക് യാത്രകൾ

വെബ് ഡെസ്ക്

വ്യക്തിജീവിതവും അതിലെ സന്തോഷങ്ങളും പ്രധാനപ്പെട്ടതായി കാണുകയും തിരക്കുപിടിച്ച അഭിനയജീവിതത്തിനിടയിൽ അതിനുകൂടി സമയം മാറ്റിവയ്ക്കുകയും ചെയ്യുന്ന നടനാണ് ഇന്ദ്രജിത്ത്

കുടുംബത്തിനും തനിക്കും വേണ്ടി മാറ്റിവയ്ക്കുന്ന സമയങ്ങളിൽ യാത്ര ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ. ബൈക്ക് യാത്രകളോട് പ്രിയമുള്ള ഒരാളാണെങ്കിൽ പറയേണ്ട കാര്യമില്ല

പുതുതായി വാങ്ങിയ ട്രയംഫ് ടൈഗർ 900 ആണ് ഇത്തരം യാത്രകളിൽ ഇന്ദ്രജിത്തിന്റെ സഹചാരി

16 ലക്ഷം രൂപ വിലയുള്ള വണ്ടിയിൽ ആവശ്യമായ ആക്സസറികൾ ഘടിപ്പിച്ചും, റൈഡിങ് ഗിയറുമണിഞ്ഞ് ഇന്ദ്രജിത്ത് തന്റെ അവധി ദിവസങ്ങളിൽ ഒരു ബൈക്കറാകുന്നു

യാത്രയ്ക്കിറങ്ങുമ്പോൾ ഒപ്പം ഒരു ചെറു സംഘം ബൈക്കർമാരും ചേരും

ജന്മദിനത്തിൽ സൂര്യനെല്ലി പോയ ചിത്രങ്ങളും ഇന്ദ്രജിത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു

ബർത്തഡേ സ്പെഷ്യൽ യാത്രയാണെന്നാണ് താരം അതിന് അടിക്കുറിപ്പ് നൽകിയത്

മികച്ച ഓഫ്-റോഡിങ് പ്രത്യേകതകളുള്ള ട്രയംഫ് ടൈഗർ 900 തിരഞ്ഞെടുത്തതിൽ നിന്ന് തന്നെ ബൈക്ക് യാത്രകളോട് ഇന്ദ്രജിത്തിനുള്ള കമ്പം മനസിലാക്കാം