വെബ് ഡെസ്ക്
1912 ഏപ്രിൽ 15 ന് കന്നി യാത്രയിൽ മുങ്ങിയ ടൈറ്റാനിക് ഇന്നും വാർത്തകളിൽ സജീവമാണ്. ടൈറ്റാനിക് ദുരന്തത്തെ അതിജീവിച്ചവർ അനുഭവങ്ങൾ പലപ്പോഴായി പുസ്തകമാക്കിയിട്ടുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
'എ നൈറ്റ് ടു റിമമ്പർ'
ടൈറ്റാനിക് ദുരന്തം അതിജീവിച്ച 63 പേരുടെ അനുഭവങ്ങൾ ആണ് വാൾട്ടർ ലോർഡ് എഴുതിയ ഈ ബുക്കിലുള്ളത്. വാൾട്ടർ ടൈറ്റാനിക്കിൽ യാത്ര ചെയ്തിരുന്നില്ല. ടൈറ്റാനിക്ക് മുങ്ങുന്നതിന് തൊട്ട് മുൻപുള്ള സംഭവങ്ങളാണ് വാൾട്ടർ ഇതിൽ വിവരിച്ചിരിക്കുന്നത്.
ടൈറ്റാനിക് -എ സർവൈവേഴ്സ് സ്റ്റോറി
സൈനികനും എഴുത്തുകാരനും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ കേണല്‍ ആർകിബാൾഡ് ഗ്രേസി ആണ് രചയിതാവ്. മുങ്ങിയ ശേഷവും കപ്പലിൽ ഉണ്ടായിരുന്നവരിൽ ഒരാളാണ് ആർകിബാൾഡ്. ദുരന്ത രാത്രിയിൽ ഉണ്ടായ ഭീകരതയാണ് ബുക്കിലുള്ളത്.
ടൈറ്റാനിക് സർവൈവർ
ടൈറ്റാനിക്കിലെ സ്റ്റിയുവാര്‍ഡസ് ആയി ജോലി ചെയ്തിരുന്ന, 200 ലധികം സമുദ്ര യാത്രകൾ നടത്തിയിട്ടുള്ള വയലറ്റ് ജെസോപ്പ് ആണ് ഇതിന്റെ രചയിതാവ്. ദുരന്ത യാത്രയിൽ കലാശിച്ച ഒളിംപിക്, ബ്രിട്ടാനിക് എന്നീ കപ്പലുകളിലെയും യാത്ര അനുഭവങ്ങളും ബുക്കിൽ പരാമർശിച്ചിട്ടുണ്ട്.
ദ ട്രൂത് എബൌട്ട് ദ ടൈറ്റാനിക്
ടൈറ്റാനിക് മുങ്ങാനിടയായ സഹസാഹര്യങ്ങളെക്കുറിച്ചാണ് ആർകിബാൾഡ് ഗ്രേസി ഈ ബുക്കിൽ എഴുതിയിരിക്കുന്നത്. അത്ഭുതകരമായ രക്ഷപെടലിനെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്
ദ ലോസ് ഓഫ് ദ എസ്.എസ് ടൈറ്റാനിക്
ടൈറ്റാനിക് ദുരന്തമുണ്ടായി 9 ആഴ്ചകൾ കഴിഞ്ഞാണ് ലോറെൻസ് ബീസ്‌ലി എഴുതിയ ഈ ബുക്ക് പ്രസിദ്ധീകരിക്കുന്നത്. ടൈറ്റാനിക്കിൽ കയറിയതു മുതൽ മുങ്ങുന്നതുവരെയുള്ള എല്ലാ സംഭവങ്ങളും വിവരിച്ചിട്ടുണ്ട് ഇതിൽ.
ദ ഡിസ്കവറി ഓഫ് ടൈറ്റാനിക്
1912 ൽ ടൈറ്റാനിക് മുങ്ങിയതിന് ശേഷം 1985 ൽ റോബർട്ട് ഡി ബല്ലാർഡും സംഘവുമാണ് കപ്പലിന്റെ മുങ്ങിയ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന്റെ സംഭവ ബഹുലമായ വിവരണങ്ങളാണ് ബുക്കിലുള്ളത്