വെബ് ഡെസ്ക്
നിരത്തില്‍ ഡ്രൈവിങ് പോലെ തന്നെ കരുതല്‍ വേണ്ട ഒന്നാണ് ബ്രേക്കിങ്ങും.
യാത്രയില്‍ ഒരു വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ നില്‍ക്കുന്നവരായാലും ഇരിക്കുന്നവരായാലും മുന്നോട്ട് തെറിച്ചു വീഴാറുണ്ട്. ഈ സാഹചര്യം അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്.
ശരീരഭാരവും വാഹനത്തോടൊപ്പം സഞ്ചരിക്കുന്ന ശരീരവേഗതയും ചേര്‍ന്ന ഒരു ആക്കം അഥവാ സംവേഗശക്തി കാരണമാണ് നാം അപ്രതീക്ഷിത ബ്രേക്കിങ്ങ് സമയത്ത് മുന്നോട്ട് തെറിച്ചു പോകാന്‍ ഇടയാക്കുന്നത്
60 കിലോഗ്രാം ഭാരമുള്ള ഒരാള്‍ 60 കി ലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ സഡന്‍ ബ്രേക്കിങ്ങിലോ അപകടത്തില്‍ വാഹനം ഇടിച്ചു നില്‍ക്കുമ്പോഴോ അയാളുടെ ശരീരഭാരത്തിന്റെ 60 മടങ്ങ് ശക്തിയോടെയാകും മുന്‍പിലേക്ക് നീങ്ങുക.
60 കിലോ ഭാരം ഏകദേശം 800 കിലോ ഭാരമായിട്ടാകും അനുഭവപ്പെടുക. അപ്പോള്‍ നേരിട്ടേക്കാവുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും പതിന്‍മടങ്ങായിരിക്കും.
സീറ്റു ബെല്‍റ്റുകളാണ് ഈ സാഹചര്യത്തില്‍ സുരക്ഷ ഒരുക്കുന്നത്.
സാധാരണ അവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവികചലനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും അടിയന്തിര ഘട്ടത്തില്‍ ലോക്ക് ചെയ്യപ്പെടുന്ന തരത്തിലും ആണ് സീറ്റ് ബെല്‍റ്റുകളുടെ പ്രത്യേക സാങ്കേതികത.
സീറ്റ് ബെല്‍റ്റുകളുടെ ഭാഗമായാണ് എയര്‍ ബാഗുകള്‍. ശരീരത്തില്‍ ആഘാതം ഏല്‍ക്കാതിരിക്കാന്‍ എയര്‍ ബാഗുകളുടെ പ്രവര്‍ത്തനം സഹായിക്കുന്നു.
സീറ്റുകളും സീറ്റുകളിലെ ഈ സുരക്ഷാ ക്രമീകരണങ്ങളും മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
യാത്രകളില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നതും അത്യന്തം ഗുരുതരമാണ്.
അപകട സാഹചര്യങ്ങളില്‍ സീറ്റ് ബെല്‍റ്റിനും ഇടയില്‍ ഞെരുങ്ങി കുട്ടികള്‍ക്ക് പരുക്ക് വര്‍ധിക്കാന്‍ സാഹചര്യം ഉണ്ടാക്കിയേക്കും.