കുട്ടികളിലെ പല്ലുവേദനയ്ക്കു പിന്നിലെ കാരണങ്ങള്‍

വെബ് ഡെസ്ക്

പത്തു വയസ്സിന് താഴെയുള്ള കുട്ടികളില്‍ അടിക്കടി പല്ലുവദേന അനുഭവപ്പെടുക സ്വാഭാവികമാണ്. പല്ലിലുണ്ടാകുന്ന പോട്, അണുബാധ, മുളച്ചുവരുന്ന പുതിയ പല്ല് തുടങ്ങി പല കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടാകാം

പല്ലിനു ശോഷണം

ദന്തശുചിത്വത്തിന്റെ കുറവും മധുരം അധികം കഴിക്കുന്നതും പല്ലിന്റെ ശോഷണത്തിനു കാരണമാകും

കാവിറ്റി

കുട്ടികളിലെ പല്ലുവേദനയ്ക്കുള്ള പ്രധാന കാരണം കാവിറ്റിയാണ്. കാവിറ്റി ശ്രദ്ധയില്‍പെട്ടാല്‍ ദന്തരോഗ വിദഗ്ധനെ സമീപിക്കുക

പുതിയ പല്ല്

മുളച്ചുവരുന്ന പുതിയ പല്ലും കുട്ടികളില്‍ വേദനയും അസ്വസ്ഥതും ഉണ്ടാക്കാം

അണുബാധ

നീര്‍ക്കെട്ടും മോണയിലുണ്ടാകുന്ന അണുബാധയും പല്ലുവേദനയ്ക്കുള്ള കാരണമാണ്

ക്രമമല്ലാത്ത പല്ലുകള്‍

ക്രമംതെറ്റി വളരുന്ന പല്ലുകളും വേദന സൃഷ്ടിക്കുന്നവയാണ്

സൈനസ് അണുബാധ

സൈനസിന്റെ വേദന മുകളിലെ പല്ലുകളേയും ബാധിക്കാം