ആര്‍ത്തവ വിരാമത്തിന്‌റെ ഏഴ് സൂചനകള്‍

വെബ് ഡെസ്ക്

ഒരു സ്ത്രീ ശാരീരികവും വൈകാരികവുമായ മാറ്റങ്ങള്‍ അനുഭവിക്കുന്ന കാലമാണ് ആര്‍ത്തവവിരാമം

40 നും 50 നും ഇടയിലുള്ള പ്രായത്തിലാണ് സാധാരണ ആര്‍ത്തവവിരാമം സംഭവിക്കുക

ആര്‍ത്തവിരാമത്തിന്‌റേതായി പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിയാം

മൂഡ് മാറ്റങ്ങള്‍

ഹോര്‍മോണുകളിലുണ്ടാകുന്ന മാറ്റം സ്ത്രീകളുടെ മൂഡിലും വ്യത്യാസം വരുത്തും. പ്രൊജസ്റ്ററോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകളിലുണ്ടാകുന്ന കുറവ് സങ്കടം, ദേഷ്യം, ഉത്കണ്ഠ, ഭയം തുടങ്ങിയ വികാരങ്ങള്‍ക്ക് കാരണമാകും

ക്രമം തെറ്റിയ ആര്‍ത്തവം

ആര്‍ത്തവ ചക്രത്തില്‍ വരുന്ന മാറ്റങ്ങള്‍ ആര്‍ത്തവ വിരാമ സൂചനകളാകാം. സാധാരണയെക്കാളും ആര്‍ത്തവം നീണ്ടുനില്‍ക്കുകയോ കുറഞ്ഞിരിക്കുകയോ ചെയ്യാം

ഉറക്കത്തിലെ അസ്വസ്ഥത

ആര്‍ത്തവവിരാമത്തോടടുത്ത് പ്രായമാകുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ മാറ്റമാണ് സംഭവിക്കുന്നത്. ഇത് ഉറക്കത്തിന് കാരണമാകുന്ന ഹോര്‍മോണുകളെ തടസപ്പെടുത്തുന്നു. ചിലപ്പോള്‍ ഇന്‍സോംനിയ പോലുള്ള ഉറക്കപ്രശ്‌നങ്ങളും ആര്‍ത്തവവിരാമം സൃഷ്ടിക്കുന്നുണ്ട്.

വജൈനല്‍ ഡിസ്‌കംഫര്‍ട്ട്

ശരീരത്തില്‍ ഈസ്ട്രജന്‍ അളവ് കുറയുന്നത് വജൈനയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാം. വരള്‍ച്ചയും ചര്‍മത്തിലുണ്ടാകുന്ന ഇറിറ്റേഷനും ഇതിന്‌റെ ഫലമാണ്

സ്തന വലുപ്പത്തിലെ വ്യത്യാസം

ഈസ്ട്രജന്‌റെ അളവിലുണ്ടാകുന്ന കുറവ് സ്തനങ്ങളെയും ബാധിക്കും. സ്തനങ്ങളില്‍ വേദന സൃഷ്ടിക്കുകയും ചുരുങ്ങുകയും ചെയ്യാം

അമിതമായ ചൂട്

ശരീരത്തിന്‌റ മുകള്‍ഭാഗത്ത് അനുഭവപ്പെടുന്ന അമിത ചൂട് ആര്‍ത്തവവിരാമത്തിന്‌റെ ലക്ഷണമാണ്

ശരീരവേദന

ജോയിന്‌റുകളിലും കാലുകളിലും ശരീരത്തിന്‌റെ മുകള്‍ഭാഗത്തും അനുഭവപ്പെടുന്ന വേദന ആര്‍ത്തവ വിരാമത്തിന്‌റേതാകാം. തലവേദനയും മൈഗ്രേനും ചിലര്‍ക്ക് അനുഭവപ്പെടാം