വെബ് ഡെസ്ക്
ഡിമെന്‍ഷ്യ എന്ന പദം പലപ്പോഴും മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉപയോഗിക്കുന്നത് ഓര്‍ത്തിരിക്കാനുള്ള കഴിവില്ലായ്മയെ സൂചിപ്പിക്കുന്ന പൊതുവായ ഒരു പദം എന്ന നിലയിലാണ്.
ലളിതമായി പറഞ്ഞാല്‍ വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങള്‍ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവികൊണ്ട് അര്‍ത്ഥമാക്കുന്നത്.
കണ്ണും തലച്ചോറും വളരെ അടുത്തായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. അതിനാല്‍ കാഴ്ചപ്രശ്‌നങ്ങള്‍ ഓര്‍മയേയും ബാധിക്കും.
ജമാ ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം വ്യക്തമാക്കുന്നത് കാഴ്ച വൈകല്യമുള്ള മുതിര്‍ന്നവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്നാണ്. ഡിമന്‍ഷ്യയുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള പതിവ് നേത്രപരിചരണ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പുള്ള മത്സ്യം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക.
ഭാരം നിലനിര്‍ത്തുക, കാരണം അമിതഭാരവും അമിതവണ്ണവും പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹം നിങ്ങളില്‍ ഡയബറ്റിക് റെറ്റിനോപ്പതി അല്ലെങ്കില്‍ ഗ്ലോക്കോമ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ തടയാനും നിയന്ത്രിക്കാനും വ്യായാമം സഹായിക്കും. ഇത്തരം രോഗങ്ങള്‍ കണ്ണ് രോഗങ്ങള്‍ക്കും കാഴ്ച പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
യുവിഎ, യുവിബി റേഡിയേഷനുകളെ 99 മുതല്‍ 100 ശതമാനം വരെ തടയുന്ന സണ്‍ഗ്ലാസുകള്‍ ധരിക്കുക. സൂര്യപ്രകാശം നിങ്ങളുടെ കണ്ണുകളെ തകരാറിലാക്കുകയും തിമിരത്തിനും പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വാര്‍ദ്ധക്യസഹജമായ നേത്രരോഗങ്ങള്‍ കൂടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ പുകവലി ഒഴിവാക്കുക.
കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ധരിക്കുന്നവര്‍ ലെന്‍സുകള്‍ ഇടുകയോ പുറത്തെടുക്കുകയോ ചെയ്യുന്നതിനുമുമ്പ് കൈകള്‍ നന്നായി കഴുകി അണുബാധ ഇല്ലെന്ന് ഉറപ്പാക്കുക.
കൂടുതല്‍ സമയം കമ്പ്യൂട്ടറിന് മുന്നില്‍ ചിലവഴിച്ചാല്‍ കണ്ണ് ചിമ്മാന്‍ മറക്കുകയും കണ്ണുകള്‍ തളരുകയും ചെയ്യും.
കണ്ണിന്റെ ആയാസം കുറയ്ക്കാന്‍ 20-20-20 നിയമം പരീക്ഷിക്കുക: ഓരോ 20 മിനിറ്റിലും, 20 സെക്കന്‍ഡ് നേരത്തേക്ക് സ്‌ക്രീനിൽ നിന്ന് പുറത്തേക്ക് 20 മിനിട്ട് നേരം നോക്കുക.